24 May 2025, 11:21 AM IST

പിണറായി വിജയനും കമൽ ഹാസനും, മോഹൻലാൽ പിണറായി വിജയനൊപ്പം | Photo: Mathrubhumi, ANI
80-ാം പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശംസനേര്‍ന്ന് കമല്‍ ഹാസനും മോഹന്‍ലാലും. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്. മോഹന്‍ലാല്‍ പിണറായി വിജയനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
'ബഹുമാന്യനായ കേരളമുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ 80-ാം പിറന്നാള്‍ ആശംസകള്‍. ഏറെ നിശ്ചയദാർഢ്യമുള്ള നേതാവായ അദ്ദേഹത്തിൻ്റെ ജനസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത കേരളത്തിൻ്റെ പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ചു. വരുംവര്‍ഷങ്ങളിലും അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നു', കമല്‍ ഹാസന്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.
'ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍' എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ ആശംസ അറിയിച്ചത്. ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്.
Content Highlights: Kamal Haasan, Mohanlal extended day wishes to Kerala CM Pinarayi Vijayan connected his 80th birthday
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·