കേരളത്തില്‍ ജനിച്ചതുകൊണ്ടാണ് മോഹന്‍ലാലിന് ഓസ്‌കാര്‍ കിട്ടാത്തത് എന്ന്, അതിന് ലാലേട്ടന്‍ നല്‍കിയ മറുപടി

1 week ago 2

Authored by: അശ്വിനി പി|Samayam Malayalam21 May 2026, 1:04 p.m. IST

മോഹന്‍ലാലിന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു സിനിമയെ കുറിച്ച് പറഞ്ഞാല്‍ ഒരിക്കലും അതിന് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയില്ല. ഓരോ സിനിമയിലും അതിശയിപ്പിക്കുന്ന മോഹന്‍ലാലിന്റെ തന്മാത്ര, വാനപ്രസ്തം, ഭരതം, കമലദളം, സദയം, കിരീടം, ചെങ്കോല്‍, താളവട്ടം.. എന്നിങ്ങനെ ഒരുപാട് കഥാപാത്രങ്ങള്‍ ഒറ്റ സെക്കന്റില്‍ മനസ്സില്‍ മിന്നിമായും

mohanlal birthdayമോഹൻലാൽ
മോഹന്‍ലാല്‍ - അതൊരു വെറും പേരല്ല, മലയാളികളുടെ വികാരമാണ്. ആ കണ്ണിലും ചിരിയിലും തോള്‍ ചെരിഞ്ഞ നടത്തത്തിലും മലയാളികള്‍ കണ്ട ഒരു ലോകമുണ്ട്, ഇതിഹാസമുണ്ട്. പണ്ടാരോ പറഞ്ഞതുപോലെ എന്നും അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്ന പ്രതിഭാസം! മലയാള സിനിമയുടെ അഭിമാനം എന്ന് അക്ഷരം തെറ്റാതെ വിളിക്കുന്ന, ദ കംപ്ലീറ്റ് ആക്ടര്‍ സാക്ഷാല്‍ മോഹന്‍ലാല്‍! ഇന്ന് മോഹന്‍ലാലിന്റെ ജന്മദിനമാണ്. ഒരു ഉത്സവം എന്നതുപോലെ മലയാളികള്‍ ആഘോഷിക്കുന്ന മെയ് 21!

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍, ഇന്ന് മെയ് 21 ന് റിലീസായ ദൃശ്യം 3 വരെ മോഹന്‍ലാല്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഒന്ന് തിരിഞ്ഞെടുക്കുക എന്നാല്‍ പ്രയാസമാണ്. ഒരു സിനിമയിലോ, കഥാപാത്രത്തിലോ അത് നില്‍ക്കില്ല. തന്മാത്ര, വാനപ്രസ്തം, ഭരതം, സദയം, കിരീടം, ചെങ്കോല്‍, രാവണപ്രഭു, മൂന്നാംമുറ, താളവട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, പ്രണയം, ദശരഥം എന്നിങ്ങനെ നീണ്ടുകൊണ്ടേ പോകും ആ ലിസ്റ്റ്.

Also Read: ദൃശ്യം 3 പ്രേക്ഷക പ്രതികരണം; തുടക്കം സ്ളോ ആക്കി, പക്ഷേ ക്ലൈമാക്സ് വേറെ ലെവൽ

നാല് പതിറ്റാണ്ടുകളിലേറെയായി മോഹന്‍ലാല്‍ സിനിമ ഇന്റസ്ട്രിയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച്, സംസ്ഥാന - ദേശീയ പുരസ്‌കാരങ്ങള്‍ക്ക് പുറമെ, പദ്മശ്രീ, പദ്മഭൂഷന്‍, ഭരത്, ദാദാസാഹെബ് അംഗീകാരങ്ങളും, ലെഫ്റ്റണ്‍ കേണല്‍ പദവിയും രാജ്യം അദ്ദേഹത്തിന് നല്‍കി. ഇന്ത്യ കണ്ട ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമായ ദാദാസാഹെബ് ഫല്‍കെ പുരസ്‌കാരം പോയ വര്‍ഷമാണ് ലാലേട്ടനെ തേടിയെത്തിയത്.

എന്നാല്‍ ലോകം കണ്ട ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ മോഹന്‍ലാലിന് നല്‍കേണ്ടതായിരുന്നു എന്ന് ഒരു ഫ്രഞ്ചുകാരന്‍ പറഞ്ഞിട്ടുണ്ട്!. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത വാനപ്രസ്ഥം എന്ന ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ - സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ഇന്തോ-ഫ്രഞ്ച് കോ പ്രൊഡക്ഷനായി എത്തിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് സ്വിസ് ക്യാമറമാനായ റിനാറ്റോ ബര്‍ത്തയായിരുന്നു.


റിനാറ്റോ ബര്‍ത്ത ക്യാമറ ചെയ്ത ഏക ഇന്ത്യന്‍ ചിത്രം, ക്യാമറയ്ക്ക് മുന്നില്‍ മോഹന്‍ലാലിന്റെ അഭിനയ മികവ് കണ്ട അദ്ദേഹം പറഞ്ഞത്- തെറ്റായ ഇടത്ത് ജനിച്ചയാളാണ് ഈ നടന്‍. ഭൂമിശാസ്ത്രപരമായി ശരിയായ ഇടത്താണ് ജനിച്ചിരുന്നത് എങ്കില്‍ ഒരു ഓസ്‌കാര്‍ ലഭിച്ചേനെ- എന്നാണ്. എന്നാല്‍ ആ പ്രശംസ വിനയപൂര്‍വ്വം സ്വീകരിച്ച ലാല്‍ പിന്നീട് പറഞ്ഞത്, കേരളത്തില്‍ ജനിച്ചതുകൊണ്ടു മാത്രമാണ് എനിക്കിത്രയും വേറിട്ട കഥാപാത്രങ്ങള്‍, ഇത്രയും മികച്ച രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞത് എന്നാണ്. കേരളം മോഹന്‍ലാലിന്റെ പേരില്‍ എത്രയേറെ അഭിമാനിക്കുന്നുവോ, അത്രതന്നെ കേരളീയനായതിന്റെ പേരില്‍ അഭിമാനിക്കുന്ന നടനാണ് മോഹന്‍ലാലും!
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article