Published: January 15, 2026 01:14 PM IST
1 minute Read
കൊച്ചി ∙ ദേശീയ സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ജി.സഞ്ജു നായകനായ 22 അംഗ ടീമിനെയാണ് കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചത്. കൽപറ്റയിൽ പരിശീലന ക്യാംപിൽ പങ്കെടുത്ത 28 താരങ്ങളിൽനിന്നാണ് 22 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ആറു ഒഫിഷ്യലുകളും ടീമിനൊപ്പമുണ്ടാകും.
യുവ താരങ്ങൾക്കു പ്രാധാന്യം നൽകിയാണ് ടീമിനെ തിരഞ്ഞെടുത്ത്. എറണാകുളം ആലുവ സ്വദേശിയും പ്രതിരോധ താരവുമായ ജി.സഞ്ജുവാണ് ക്യാപ്റ്റൻ. സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്‌സി താരമാണ്. ടി.വി. അൽകേഷ് രാജ്, എസ്.ഹജ്‌മൽ, എം.മുഹമ്മദ് ജസീൻ എന്നിവരാണ് ഗോൾ കീപ്പർമാർ. ഷഫീഖ് ഹസനാണ് മുഖ്യ പരിശീലകൻ.
ജനുവരി 22 മുതൽ ഫെബ്രുവരി 8 വരെ അസമിലാണ് 79–ാമത് സന്തോഷ് ട്രോഫി ടൂർണമെന്റ്. കഴിഞ്ഞ വർഷം ഫൈനലിൽ ഒരു ഗോളിനാണ് കേരളത്തിനു കിരീടം നഷ്ടപ്പെട്ടത്. ആറു ടീമുകളടങ്ങിയ രണ്ടു ഗ്രൂപ്പുകളായാണ് ഇത്തവണ മത്സരം. സർവീസസ്, പഞ്ചാബ്, ഒഡീഷ, റെയിൽവേസ്, മേഘാലയ എന്നിവരുൾപ്പെട്ട ഗ്രൂപ്പ് ബിയിലാണ് കേരളം. 22നു പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം, 24നു റെയിൽവേസിനെയും നേരിടും. 31നു സർവീസസിനെതിരെയാണ് അവസാന ഗ്രൂപ്പ് മത്സരം.
കേരള ടീം:
ഗോൾകീപ്പർമാർ:
ടി.വി.അൽകേഷ് രാജ് (തൃശൂർ),എസ്.ഹജ്മൽ (പാലക്കാട്), എം.മുഹമ്മദ് ജസീൻ (മലപ്പുറം)
പ്രതിരോധ താരങ്ങൾ:
ജി.സഞ്ജു (എറണാകുളം), എം.മനോജ് (തിരുവനന്തപുരം), അജയ് അലക്‌സ് (എറണാകുളം), ബിബിൻ അജയൻ (എറണാകുളം), എസ്.സന്ദീപ് (മലപ്പുറം), അബ്‌ദുൽ ബാദിഷ് (മലപ്പുറം), തേജസ് കൃഷ്ണ (പാലക്കാട്),
മിഡ്ഫീൽഡർമാർ:
എം.എം.അർജുൻ (തൃശൂർ), വി.അർജുൻ (കോഴിക്കോട്), ഒ.എം.ആസിഫ് (എറണാകുളം). എം.വിഘ്നേഷ് (തിരുവനന്തപുരം), എം.എൽ.ദിൽഷാദ് അബൂബക്കർ (കാസർകോട്)
സ്ട്രൈക്കർമാർ:
ടി.ഷിജിൻ (തിരുവനന്തപുരം), മുഹമ്മദ് അജ്സാൽ (കോഴിക്കോട്), ഇ.സജീഷ് (പാലക്കാട്), പി.ടി.മുഹമ്മദ് റിയാസ് (പാലക്കാട്), എ.പി.മുഹമ്മദ് സിനാൻ (പാലക്കാട്), കെ.മുഹമ്മദ് ആഷിഖ് (മലപ്പുറം), എൻ.എ.മുഹമ്മദ് അഷർ (തൃശൂർ)
English Summary:








English (US) ·