കേരളത്തോടും ‘കരുണ’ ഇല്ലാതെ കരുൺ, സെഞ്ചറി; വൻ നേട്ടം സ്വന്തമാക്കി താരം; കർണാടക ശക്തമായ നിലയിൽ

2 months ago 3

ഓൺലൈൻ ഡെസ്‌ക്

Published: November 01, 2025 03:43 PM IST Updated: November 01, 2025 05:58 PM IST

1 minute Read

 KCA)
രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ സെഞ്ചറി നേടിയ കർണാടക താരം കരുൺ നായർ. (Photo: KCA)

തിരുവനന്തപുരം∙ മലയാളിയാണെങ്കിലും കേരളത്തോട് കരുൺ നായർക്ക് യാതൊരു ‘കരുണയുമില്ല’. രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിനെതിരെയും സെഞ്ചറി തികച്ച കർണാടക താരം കരുൺ നായർ (142*), ടൂർണമെന്റിലെ മികച്ച ഫോം തുടരുകയാണ്. കരുണിന്റെ സെഞ്ചറിയുടെയും കെ.എൽ.ശ്രീജിത്ത് (65), ആർ.സ്മരൺ (88*) എന്നിവരുടെ അർധസെഞ്ചറിയുടെയും കരുത്തിൽ, രഞ്ജി ട്രോഫിയിലെ മൂന്നാം മത്സരത്തിൽ  ആദ്യ ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റൺസെന്ന നിലയിലാണ് കർണാടക. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കർണാടകയെ തുടക്കത്തിൽ കേരളം ഞെട്ടിച്ചു. ഓപ്പണർമാരായ കെ.വി.അനീഷ് (23 പന്തിൽ 8), ക്യാപ്റ്റൻ മയാങ്ക് അഗർവാൾ (5 പന്തിൽ 15) എന്നിവരെ തുടക്കത്തിൽ തന്നെ അവർക്കു നഷ്ടമായി. ബേസിൽ എൻ.പി. നിധീഷ് എം.ഡി എന്നിവർക്കായിരുന്നു വിക്കറ്റ്. ഇതോടെ 7.3 ഓവറിൽ 2ന് 13 എന്ന നിലയിലായി കർണാടക. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ശ്രീജിത്–കരുൺ സഖ്യം കർണാടകയെ കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 126 റൺസ് കൂട്ടിച്ചേർത്തു. അർധസെഞ്ചറി നേടിയ ശ്രീജിത്തിനെ പുറത്താക്കി ബാബ അപരാജിത് ആണ് കൂട്ടുകെട്ട് പൊളിച്ചത്.

പക്ഷേ പിന്നീടെത്തിയെ സ്മരണും കരുണിന് ഉറച്ച പിന്തുണ നൽകിയതോടെ കർണാടക ആധിപത്യം നേടുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ ഇതിനകം തന്നെ 183 റൺസ് കൂട്ടിച്ചേർത്തു കഴിഞ്ഞു. 161 പന്തിൽ രണ്ടു സിക്സിന്റെയും 10 ഫോറിന്റെയും അകമ്പടിയോടെയാണ് കരുൺ സീസണിലെ രണ്ടാം സെഞ്ചറി സ്വന്തമാക്കിയത്.

ഗോവയ്ക്കെതിരായ മത്സരത്തിലും കരുൺ സെഞ്ചറി നേടിയിരുന്നു. സൗരാഷ്ട്രയ്ക്കെതിരെ അർധസെഞ്ചറിയും നേടി. സെഞ്ചറി നേട്ടത്തോടെ ഫ്ലസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കരുൺ, 9000 റൺസെന്ന നാഴികക്കല്ലും പിന്നിട്ടും. നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ കർണാടക താരമാണ് കരുൺ നായർ. നേരത്തെ, വെസ്റ്റിൻസീനെതിരെ ടെസ്റ്റ് പരമ്പരയിൽ, ഇന്ത്യൻ ടീമിൽനിന്ന് കരുൺ നായരെ ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രഞ്ജി ട്രോഫിയിൽ താരത്തിന്റെ തകർപ്പൻ പ്രകടനം.

English Summary:

Karun Nair's period powers Karnataka against Kerala successful Ranji Trophy. Karun Nair scored a superb century, supported by half-centuries from K L Sreejith and R Samarth, helping Karnataka scope a beardown presumption connected the archetypal time of their Ranji Trophy lucifer against Kerala.

Read Entire Article