10 May 2025, 02:46 PM IST

പത്രലേഖയും രാജ്കുമാർ റാവുവും | Photo: Instagram/ Patralekhaa
സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രി ഭായ് ഫൂലെ എന്നിവരുടെ ജീവിതകഥ പറയുന്ന ചിത്രമാണ് 'ഫൂലെ'. ആനന്ദ് മഹാദേവന്‍ സംവിധാനംചെയ്ത ചിത്രത്തില്‍ പ്രതീക് ഗാന്ധിയും പത്രലേഖയുമാണ് പ്രധാനവേഷങ്ങള്‍ കൈകാര്യംചെയ്തിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് നായിക പത്രലേഖയ്ക്ക് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. ഐസി 814: ദി കാണ്ഡഹാര്‍ ഹൈജാക്ക്, വൈല്‍ഡ് വൈല്‍ഡ് പഞ്ചാബ്, സിറ്റി ലൈറ്റ്‌സ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. എങ്കിലും താന്‍ ഇപ്പോഴും തിരിച്ചറിയപ്പെടുന്നത് രാജ്കുമാര്‍ റാവുവിന്റെ ഭാര്യയായി മാത്രമാണെന്ന് പറയുകയാണ് നടി.
'കേവലം രാജ്കുമാര്‍ റാവുവിന്റെ ഭാര്യ എന്ന വിശേഷണം ഞാന്‍ വെറുക്കുന്നു. ഞാന്‍ ചെറുതായിപ്പോവുന്നതായി തോന്നുന്നു. എനിക്കൊരു പേരുണ്ട്, വ്യക്തിത്വമുണ്ട്', പത്രലേഖ പറഞ്ഞു.
'എന്റെ ഭര്‍ത്താവ് പ്രശസ്തനായതിനാല്‍ എന്റെ ജീവിതം എളുപ്പമാണെന്ന് ആളുകള്‍ കരുതുന്നു. എന്നാല്‍, സ്വന്തമായൊരു പാതയും കരിയര്‍ ഗ്രാഫും ഉണ്ടാക്കിയെടുക്കനുള്ള ശ്രമം ഒരിക്കലും എളുപ്പമായിരുന്നില്ല. പലപ്പോഴും ആളുകള്‍ എന്നെ സമീപിക്കുന്നത് രാജിലേക്കെത്താനാണ്. അവര്‍ എന്റെടുത്തേക്ക് സ്‌ക്രിപ്റ്റുമായി വരുന്നത് എന്നെ ആവശ്യമുള്ളതുകൊണ്ടല്ല, അദ്ദേഹത്തെ അഭിനയിപ്പിക്കാനാണ്'- പത്രലേഖ കൂട്ടിച്ചേര്‍ത്തു.
Content Highlights: Patralekhaa On Being Called As Rajkummar Rao's Wife
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·