കേസരി – എസ്എൽ ശ്യാം ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 3 വനിതാ മത്സരങ്ങൾ 7, 8 തീയതികളിൽ

1 month ago 5

മനോരമ ലേഖകൻ

Published: August 06, 2026 03:31 PM IST

1 minute Read

cricket-bat

തിരുവനന്തപുരം∙ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന കേസരി –എസ്.എൽ.ശ്യാം ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 3യുടെ ഭാഗമായുള്ള വനിതാ ടൂർണമെന്റ് ഓഗസ്റ്റ് 7, 8 തീയതികളിൽ നടക്കും. കുമാരപുരം പൂന്തി റോഡിലെ സ്റ്റോൺസ് ആൻഡ് ഫെതേഴ്സ് ഇൻഡോർ ക്രിക്കറ്റ് ടർഫിൽ നടക്കുന്ന മത്സരങ്ങളിൽ പ്രധാന മാധ്യമസ്ഥാപനങ്ങളിലെ വനിതാ ടീമുകൾ മാറ്റുരയ്ക്കും. പ്രാഥമിക മത്സരങ്ങൾ 7നും സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ 8നും നടക്കും. ചാംപ്യന്മാർക്ക് 15,000 രൂപയും ട്രോഫിയും റണ്ണേഴ്സ് അപിന് 10,000 രൂപയും ട്രോഫിയും സമ്മാനിക്കും.

7ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം ജില്ലാ കലക്ടർ അനുകുമാരി ഐഎഎസ് ഉദ്ഘാടനം ചെയ്യും. കേരള വനിതാ ക്രിക്കറ്റ് ടീം കോച്ചും മുൻ ദേശീയ താരവുമായ ദേവിക പൽശിക്കർ മുഖ്യാതിഥിയാകും. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ അധ്യക്ഷനാകും. ജില്ലാ സെക്രട്ടറി അനുപമ ജി.നായർ സ്വാഗതവും ജില്ലാ ട്രഷറർ ജി. പ്രമോദ് നന്ദിയും പറയും.

7ന് വൈകിട്ട് 5 മണിക്ക് മീഡിയ ടീമും ടിവി താരങ്ങളുടെ സംഘടനയായ ‘ആത്മ’യിലെ വനിതാ അംഗങ്ങളും തമ്മിൽ സെലിബ്രിറ്റി മാച്ച് അരങ്ങേറും. തുടർന്നു നടക്കുന്ന ചടങ്ങിൽ തൊഴിൽ– വനിതാ വകുപ്പുകളുടെ മന്ത്രി ബിന്ദു കൃഷ്ണ ട്രോഫികൾ സമ്മാനിക്കും. 8ന് രാവിലെ മുതൽ ഉച്ച വരെയാണ് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ. ജിജി ഹോസ്പിറ്റൽ, വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ്പ്, ഹമാരാ ചോയ്സ് എന്നീ സ്ഥാപനങ്ങളാണ് മത്സരങ്ങൾ സ്പോൺസർ ചെയ്യുന്നത്.

English Summary:

The Kasari-SL Shyam Cricket Tournament Season 3's women's conception volition beryllium held connected August 7th and 8th, organized by the Kerala Union of Working Journalists Thiruvananthapuram District Committee and Kesari Memorial Journalist Trust. Prominent media institutions' women's teams volition vie astatine the Stones and Feathers Indoor Cricket Turf.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article