കേൾക്കുമ്പോൾത്തന്നെ അറിയാതെ ചുവടുവെയ്ക്കും; 'ജാലക്കാരി'യുമായി മലയാള അരങ്ങേറ്റം ​ഗംഭീരമാക്കി സായ്

4 months ago 6

കേൾക്കുമ്പോൾ തന്നെ അറിയാതെ ചുവടുവെച്ചുപോകുന്ന ഈണം, പ്രണയം നിറച്ച വരികൾ, മാസ്മരികമായ ശബ്‍ദവും ചുവടുകളും... ‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ ‘വിഴി വീകുറ’ എന്നീ സിംഗിളുകളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയയിലെ മിന്നും താരമായി മാറിയ ഇരുപത്തിയൊന്നുകാരൻ സായ് അഭ്യങ്കർ ഈണമിട്ട് പാടുന്ന ആദ്യ സിനിമാ ഗാനമായി മലയാളത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ് ഷെയിൻ നിഗം ചിത്രം 'ബൾട്ടി'യിലെ 'ജാലക്കാരി..' സോഷ്യൽ മീഡിയയിലാകെ ഇനി 'ജാലക്കാരി' മയം ആയിരിക്കുമെന്ന് അടിവരയിടുന്ന രീതിയിലുള്ളതാണ് ഏവരേയും ആദ്യ കേൾവിയിൽ തന്നെ ആകർഷിക്കുന്ന ഈ ഗാനം. വിനായക് ശശികുമാറിൻറെ വരികൾക്ക് സായ് അഭ്യങ്കർ ഈണം നൽകി സായിയും 'കൂലി'യിലെ 'മോണിക്ക' എന്ന ഹിറ്റ് ഗാനം പാടിയ സുബ്ലാഷിണിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഗായകരായ ടിപ്പുവിൻറെയും ഹരിണിയുടെയും മകനായ സായ് ഒരുക്കിയ ‘കച്ചി സേര’, ‘ആസ കൂട’ എന്നീ ഹിറ്റ് സിംഗിളുകൾ ഇതിനകം യൂട്യൂബിൽ മാത്രം 200 മില്യണിൽ അധികം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. 'ബൾട്ടി'യിൽ സായ് ഒട്ടേറെ അത്ഭുതങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് 'ജാലക്കാരി' എന്ന ഗാനം. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് 'ബൾട്ടി' ഒരുങ്ങുന്നത്. ഷെയിൻ നിഗത്തിൻറെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത് എന്നാണ് വിവരം.

നവാഗതനായ ഉണ്ണി ശിവലിംഗമാണ് 'ബൾട്ടി'യുടെ സംവിധായകൻ. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഷെയിനിൻറെ 25-ാം ചിത്രമായി എത്തുന്ന ‘ബൾട്ടി’യിലൂടെ ഇതാദ്യമായി സായ് മലയാളത്തിലെത്തുമ്പോൾ ലോകേഷ് കനകരാജ് ചിത്രം ‘ബെൻസ്’ ഉൾപ്പെടെ നിരവധി സിനിമകളാണ് തമിഴിൽ സായ് അഭ്യങ്കറിൻറേതായി ഒരുങ്ങുന്നത്.

സൂര്യ നായകനായി എത്തുന്ന 'സൂര്യ 45', സിലമ്പരശൻ ചിത്രം 'എസ്ടിആർ 49', അല്ലു അർജുൻ-അറ്റ്ലീ ഒന്നിക്കുന്ന ചിത്രം, പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ‘ഡ്യൂഡ്’ എന്നീ സിനിമകളിലും സായ് സംഗീതമൊരുക്കുന്നുണ്ട്. എന്നിരുന്നാലും സായിയുടെ സിനിമാ കരിയറിൽ തന്നെ ആദ്യമായി സംഗീതം നൽകി ആലപിച്ച ഗാനമായിട്ടായിരിക്കും 'ബൾട്ടി'യിലെ ജാലക്കാരി ഇനി അറിയപ്പെടുന്നത്.

ഷെയിൻ നിഗത്തോടൊപ്പം ചിത്രത്തിൽ സോഡ ബാബു എന്ന പ്രതിനായക കഥാപാത്രമായെത്തുന്ന അൽഫോൺസ് പുത്രൻറെ പ്രൊമോ വീഡിയോയും, കുമാർ എന്ന കഥാപാത്രമായി എത്തുന്ന ശന്തനു ഭാഗ്യരാജിൻറെ ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോയും, ഭൈരവനായി എത്തുന്ന സംവിധായകനും നടനുമായ സെൽവരാഘവൻറെ ക്യാരക്ടർ പോസ്റ്ററും ഇതിനകം ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. കുത്ത് പാട്ടിൻറെ അകമ്പടിയോടെ പുറത്തിറങ്ങിയ സിനിമയുടെ ആദ്യ ഗ്ലിംപ്‌സിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിട്ടുള്ളത്. 'മഹേഷിൻറെ പ്രതികാരം', 'മായാനദി', 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ', ‘ന്നാ താൻ കേസ് കൊട്‘ എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാതാവായ സന്തോഷ്‌ ടി കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'ബൾട്ടി'. മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും ചിത്രത്തിൽ ഒരുമിക്കുന്നു.

കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ഗാനരചന: വിനായക് ശശികുമാർ, കലാസംവിധാനം: ആഷിക് എസ്, വസ്ത്രാലങ്കാരം: മെൽവി ജെ, ആക്ഷൻ കൊറിയോഗ്രാഫി: ആക്ഷൻ സന്തോഷ് & വിക്കി മാസ്റ്റർ, മെയ്ക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ഡി ഐ: കളർ പ്ലാനറ്റ്, സ്റ്റിൽസ്: സുഭാഷ് കുമാരസ്വാമി, സജിത്ത് ആർ എം, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, മിക്സിങ്: എം ആർ രാജാകൃഷ്ണൻ, പ്രോജെക്ട് കോർഡിനേറ്റർ: ബെന്നി കട്ടപ്പന, കൊറിയോഗ്രാഫി: അനുഷ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡിറക്ടർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ്‌ പ്രൊഡക്ഷൻ) മൂൺഷോട്ട് എൻറർടെയ്ൻമെൻറ്സ് & എസ്.ടി.കെ. ഫ്രെയിംസ് സി.എഫ്.ഓ: ജോബിഷ് ആൻറണി, & സി.ഓ.ഓ അരുൺ സി. തമ്പി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എൻറർടെയ്ൻമെൻറ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഓഡിയോ ലേബൽ: തിങ്ക് മ്യൂസിക്. ടൈറ്റിൽ ഡിസൈൻ: റോക്കറ്റ് സയൻസ്, പബ്ലിസിറ്റി ഡിസൈൻസ്: വിയാഖി, മാർക്കറ്റിംഗ് & വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ് എൽ.എൽ.പി, പി.ആർ.ഓ: ഹെയിൻസ്.

Content Highlights: Sai Abhyankkar composes and sings `Jaalakkaari` for Shane Nigam`s action-packed `Balti`.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article