കൈ ഞരമ്പ് മുറിച്ച് ഭീഷണിപ്പെടുത്തി കല്യാണം, പിന്നെ നടന്നത് ക്രൂരതകള്‍; മുന്‍ ഭാര്യയില്‍ നിന്ന് രവി മോഹന്‍ അനുഭവിച്ചത്

2 weeks ago 4

Authored by: അശ്വിനി പി|Samayam Malayalam16 May 2026, 3:20 p.m. IST

മുന്‍പും ഇപ്പോഴും എനിക്കെതിരെ ബ്ലാക്ക് മാജിക് നടത്തിക്കൊണ്ടിരിക്കുകയാണ്, ഞാന്‍ രക്തം ഛര്‍ദ്ദിക്കുന്നു. ഇതുപോലെ പുറത്ത് പറയാന്‍ കഴിയാത്തത് പലതും ഞാന്‍ അനുഭവിച്ചു

ravi mohan unfastened  upരവി മോഹൻ മുൻ ഭാര്യയിൽ നിന്ന് അനുഭവിച്ചത് തുറന്ന് പറയുന്നു
വിവാഹ മോചനം ലഭിക്കുന്നതു വരെ ഇനി എന്റെ സിനിമകള്‍ റിലീസ് ചെയ്യുകയോ, ഞാന്‍ സിനിമകളില്‍ അഭിനയിക്കുകയോ ചെയ്യില്ല എന്നാണ് രവി മോഹന്‍ ഇപ്പോള്‍ പത്രസമ്മേളനം നടത്തി പറഞ്ഞിരിയ്ക്കുന്നത്. പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ താന്‍ അനുഭവിച്ച വേദനകളും രവി മോഹന്‍ പറയുന്നുണ്ട്. അതിലേക്കൊരു തിരിഞ്ഞു നോട്ടം

2009 ല്‍ ആണ് രവി മോഹന്റെയും സിനിമ പ്രൊഡ്യൂസറുടെ മകള്‍ ആര്‍തിയും തമ്മിലുള്ള പ്രണയ വിവാഹം നടന്നത്. അമ്മയും അച്ഛനും കാല് പിടിച്ചു പറഞ്ഞു ഈ ബന്ധം വേണ്ട എന്ന്, പക്ഷേ ആര്‍തി കൈ ഞരമ്പ് മുറിച്ച് ഭീഷണിപ്പെടുത്തിയാണ് വിവാഹം നടത്തിയത്. അത് പ്രണയമാണെന്ന് തെറ്റിദ്ധരിച്ചു. പക്ഷേ കല്യാണം കഴിഞ്ഞ ആദ്യ നാളുകള്‍ മുതല്‍ ഞാന്‍ കടുത്ത ക്രൂരതകളാണ് അനുഭവിച്ചത് എന്ന് രവി മോഹന്‍ പറയുന്നു. കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിയുന്നതിന് മുന്‍പേ എന്റെ വീട്ടുകാരില്‍ നിന്ന് എന്നെ കൂട്ടിക്കൊണ്ടുവന്ന്, സ്വന്തമായി വീടെടുപ്പിച്ചു. ആര് എന്ത് റോള്‍ തന്നാലും വാങ്ങിക്കോ, പണമാണ് മുഖ്യം എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. അതില്‍ എനിക്ക് മൂന്ന് പടങ്ങള്‍ ഫ്‌ളോപ്പായി.

Also Read: എനിക്ക് ഡിവോഴ്‌സ് കിട്ടുന്നത് വരെ അഭിനയിക്കില്ല; പൊട്ടിത്തെറിച്ച് രവി മോഹന്‍; ഇമേജിനെ ഭയന്നാണ് എല്ലാം സഹിച്ചത്

ഇത്രയും കാലം ഞാന്‍ മിണ്ടാതിരുന്നത് എന്റെ തെറ്റാണ്. ശരി പോട്ടെ, പെണ്ണാണ്, ക്ഷമിക്കാം എന്നോര്‍ത്തു. അവസാനം സഹിക്കാന്‍ കഴിയാതെ ഓടി വന്നതാണ് ഞാന്‍. എവിടെയെങ്കിലും കണ്ടിട്ടണ്ടോ കുടുംബത്തോടെ വന്ന് ഇന്റര്‍വ്യു കൊടുക്കുന്നത്, എന്റെ മരുമകന്‍, ഞങ്ങളുടെ സ്‌നേഹം എന്നൊക്കെ പറഞ്ഞ് കൊണ്ടു നടക്കുന്നത്. എന്തിന്? ചൊറിഞ്ഞി ചൊറിഞ്ഞ് ചൊറിഞ്ഞ് രക്തം വരുന്നത് വരെ, ജീവന്‍ പോകുന്നത് വരെ ചൊറിഞ്ഞോണ്ടിരുന്നാല്‍ ഒരു മനുഷ്യന്‍ എന്ത് ചെയ്യണം.

ഒന്നും ഇല്ലാതെയാണ് ആ വീട്ടില്‍ നിന്ന് ഇറങ്ങിയത്, ഇപ്പോള്‍ ഞാന്‍ വാടക വീട്ടിലാണ്. കോടിക്കണക്കിന് പൈസ ചെലവിട്ട് ഞാന്‍ ഉണ്ടാക്കിയ വീട്ടില്‍ അവര്‍ എല്ലാം സന്തോഷത്തോടെയിരിക്കുന്നു. എന്ത് ചെയ്താലും ഞാന്‍ മിണ്ടാതിരിക്കണം, എന്തെന്നാല്‍ ഞാന്‍ സെലിബ്രിറ്റി. അതിനൊക്കെ അപ്പുറം ഞാന്‍ മനുഷ്യനാണ്.

ഒരു ദിവസം കൊണ്ട് എനിക്കെന്റെ ഡിവോഴ്‌സ് നേടിയെടുക്കാന്‍ കഴിയും, എന്റെ മക്കളെ കരുതി മാത്രമാണ് മിണ്ടാതിരിക്കുന്നത്. വിശ്വസിച്ച് എല്ലാം അവരുടെ (ആര്‍തി) കൈയ്യില്‍ കൊടുത്തതാണ് എന്റെ തെറ്റ്. എന്റെ പേരില്‍ എനിക്കൊരു ബാങ്ക് അക്കൗണ്ട് പോലുമില്ല, നിങ്ങള്‍ക്കറിയാമോ. മുന്‍ ഭാര്യയ്‌ക്കൊപ്പം ഒരേ ഒരു ജോയിന്റ് അക്കൗണ്ടാണ് എനിക്കുണ്ടായിരുന്നത്. എവിടെങ്കിലും എന്തെങ്കിലും ആവശ്യത്തിന് ഞാന്‍ കാര്‍ഡ് സ്വയിപ് ചെയ്താല്‍ ഉടനെ അവര്‍ക്ക് മെസേജ് പോകും, പിന്നാലെ എനിക്ക് കോള്‍ വരും. എന്തിന്, എവിടെ, എത്ര എന്നൊക്കെ ചോദിച്ചുകൊണ്ട്. അതും ഞാന്‍ സമ്പാദിച്ച കാശ്.


പുറത്ത് പറയാന്‍ പറ്റാത്തതിലും അധികം അന്യായം എനിക്ക് ആ വീടിനുള്ളില്‍ നടന്നു. പറയാന്‍ എനിക്ക് തന്നെ നാണക്കേടാണ്. എന്നെ നശിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അത് അധികം വൈകാതെ നടക്കും, പക്ഷേ അതിന് മുന്‍പ് ഞാന്‍ അവരെയും കൊണ്ടുപോകും. എനിക്ക് എന്റെ മക്കളെ കാണാന്‍ അനുവദിക്കുന്നില്ല, ഞാന്‍ എന്നെ തന്നെ വേദനിപ്പിച്ചു തുടങ്ങി.

എനിക്കെതിരെ ബ്ലാക്ക് മാജിക് ചെയ്തുകൊണ്ടിരിക്കുകയാണ്, മുന്‍പും ചെയ്തു ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. അത് കാരണം ഞാന്‍ രക്തം ശര്‍ദ്ദിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ വേര്‍പിരിഞ്ഞു എന്നത് മാത്രമേ നിങ്ങള്‍ക്കറിയൂ, പക്ഷേ നാല് വര്‍ഷമായി അവരുമായി എനിക്ക് ബന്ധമേയില്ല. പുറത്തേക്ക് വന്ന ഈ കഴിഞ്ഞ രണ്ട് വര്‍ഷമാണ് ഞാന്‍ സമാധാനത്തോടെ ജീവിക്കുന്നത്, ശുദ്ധ വായുപോലും കിട്ടുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article