കൈയടിച്ചത് കമല്‍ഹാസന്‍ എന്റെ ചിറ്റപ്പനാണെന്ന് പറഞ്ഞപ്പോള്‍, വിവാദപരാമര്‍ശത്തിനല്ല- ശിവരാജ്കുമാര്‍

7 months ago 7

kamal haasan shiva rajkumar

കമൽഹാസൻ, ശിവരാജ്കുമാർ | ഫോട്ടോ: പിടിഐ, എഎൻഐ

കന്നഡ തമിഴില്‍നിന്നുണ്ടായതാണെന്ന കമല്‍ഹാസന്റെ വിവാദപരാമര്‍ശത്തിന് കൈയടിച്ചുവെന്ന പ്രചാരണം തള്ളി നടന്‍ ശിവരാജ്കുമാര്‍. കമല്‍ഹാസന്റെ മറ്റൊരു പരാമര്‍ശത്തിനാണ് താന്‍ കൈയടിച്ചതെന്ന് ശിവരാജ്കുമാര്‍ വ്യക്തമാക്കി. കമല്‍ഹാസന്‍ മാപ്പുപറയണമെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം മുതിര്‍ന്ന നടനാണെന്നും കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ശിവരാജ്കുമാര്‍ വ്യക്തമാക്കി.

'നമുക്ക് എല്ലാഭാഷകളും പ്രധാനപ്പെട്ടതാണ്. എന്നാല്‍, മാതൃഭാഷയുടെ കാര്യംവരുമ്പോള്‍ കന്നഡയ്ക്കാണ് പ്രഥമപരിഗണന. അതില്‍ യാതൊരുസംശയവുമില്ല. കന്നഡയ്ക്കുവേണ്ടി എന്റെ ജീവന്‍പോലും നല്‍കുമെന്ന് ഞാന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം മാപ്പുപറയണമെന്ന് എനിക്ക് ആവശ്യപ്പെടാന്‍ കഴിയില്ല. അദ്ദേഹം മുതിര്‍ന്ന നടനാണ്, അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ഞാന്‍', എന്നായിരുന്നു ശിവരാജ്കുമാറിന്റെ വാക്കുകള്‍.

തുടര്‍ന്നാണ് കൈയടിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ശിവരാജ്കുമാര്‍ വ്യക്തതവരുത്തിയത്. 'എന്താണ് ആ പരിപാടിയില്‍ നടക്കുന്നതെന്ന് എനിക്ക് മനസിലായിരുന്നില്ല. ഞാന്‍ ആ വിവാദപരാമര്‍ശത്തിന് കൈയടിച്ചതായി കാണിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, എന്റെ ചിറ്റപ്പനാണെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്കാണ് ഞാന്‍ കൈയടിച്ചത്', ശിവരാജ്കുമാര്‍ വ്യക്തമാക്കി.

പുറത്തിറങ്ങാനിരിക്കുന്ന മണിര്തനം ചിത്രം 'തഗ് ലൈഫു'മായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു കമല്‍ഹാസന്‍ വിവാദപരാമര്‍ശം നടത്തിയത്. ശിവരാജ്കുമാറുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ്, കന്നഡ തമിഴില്‍നിന്നുണ്ടായതാണെന്ന പരാമര്‍ശം കമല്‍ഹാസന്‍ നടത്തിയത്. ഇതിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്തെത്തി. കമല്‍ഹാസന്‍ മാപ്പുപറയണമെന്നാണ് ആവശ്യം. എന്നാല്‍, താന്‍ മാപ്പ് പറയില്ലെന്ന സൂചനയാണ് പലപ്പോഴായി കമല്‍ഹാസന്‍ നല്‍കിയത്. മാപ്പുപറഞ്ഞില്ലെങ്കില്‍ 'തഗ് ലൈഫ്' ഉള്‍പ്പെടെയുള്ള കമല്‍ഹാസന്‍ ചിത്രങ്ങള്‍ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് കന്നഡ അനുകൂല സംഘടനകളും ഫിലിം ചേംബറും.

Content Highlights: Shivarajkumar denies applauding Kamal Haasan`s arguable remarks connected Kannada origin

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article