കൈവിട്ട ജയം തിരികെപ്പിടിച്ചു; ആലപ്പിക്ക് ത്രില്ലർ ജയം

4 months ago 5

മനോരമ ലേഖകൻ

Published: August 30, 2025 02:52 AM IST

1 minute Read

 KCA)
കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് – ആലപ്പി റിപ്പിൾസ് മത്സരത്തിൽ നിന്ന്. (ചിത്രം: KCA)

തിരുവനന്തപുരം∙ വിജയസാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെതിരെ ആലപ്പി റിപ്പിൾസിന് ആവേശവിജയം. കാലിക്കറ്റ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആലപ്പി അവസാന ഓവറിലെ അവസാന 2 പന്തുകളിൽ വീണുകിട്ടിയ 6 എക്സ്ട്രാ റൺസിലൂടെയാണ് കൈവിട്ട ജയം തിരികെപ്പിടിച്ചത്. സ്കോർ: കാലിക്കറ്റ് – 20 ഓവറിൽ 5ന് 176; ആലപ്പി– 19.5 ഓവറിൽ 8ന് 177. ആലപ്പിക്കു 2 വിക്കറ്റ് വിജയം.

അർധ സെഞ്ചറി (27 പന്തിൽ 54) നേടിയ അഭിഷേക് പി. നായരാണ് പ്ലെയർ ഓഫ് ദ് മാച്ച്. അവസാന ഓവറിൽ ജയിക്കാൻ ആലപ്പിക്ക് 14 റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ 3 പന്തുകളിൽ 3 റൺസ് മാത്രം. അടുത്ത പന്തിൽ ബൗണ്ടറി നേടിയ കെ.എ. അരുൺ തൊട്ടടുത്ത പന്തിൽ പുറത്ത്. ഇതോടെ അവസാന 2 പന്തിൽ ലക്ഷ്യം 7 റൺസായി. 5–ാം പന്ത് വൈഡ്. ആ പന്ത് കീപ്പർക്കു പിടികൊടുക്കാതെ ബൗണ്ടറിയിൽ. ഇതോടെ ആകെ ലഭിച്ചത് 5 എക്സ്ട്രാ റൺസ്.

അവസാന പന്തിൽ ആലപ്പിക്കു ജയിക്കാൻ 2 റൺസ്. അവസാന പന്ത് ബാറ്ററുടെ തലയ്ക്കു മുകളിലൂടെ കീപ്പറിന്റെ കൈകളിലെത്തിയെങ്കിലും വീണ്ടും വഴുതി. ഇതിനിടെ ആലപ്പി ബാറ്റർമാർ ഓടി ഒരു റൺ എടുത്തിരുന്നു. തേഡ് അംപയർ ആ പന്ത് വൈഡ് ആണെന്നു വിധിച്ചതോടെ എക്സ്ട്രാ റൺ കൂടി; ഒരു പന്ത് ബാക്കിനിൽക്കെ ആലപ്പിക്കു സസ്പെൻസ് ത്രില്ലർ വിജയം. 

English Summary:

Alleppey vs Calicut: Alleppey Ripples triumph secured a thrilling triumph against Calicut Globe Stars successful a lucifer filled with twists. The squad chased down a people of 176 runs, clinching triumph with an breathtaking decorativeness that included important other runs successful the last over.

Read Entire Article