Published: June 25 , 2025 08:18 AM IST
1 minute Read
ലീഡ്സ്∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ തുടർച്ചയായി ക്യാച്ചുകൾ പാഴാക്കിയതിൽ പഴി കേൾക്കുന്നതിനിടെയും ഗ്രൗണ്ടിൽ ആരാധകർക്കായി നൃത്തം ചെയ്ത് ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ. മത്സരത്തിന്റെ അവസാന ദിവസം ഫീൽഡിങ്ങിനിടെയാണ്, സ്റ്റേഡിയത്തിലെ ആരാധകരുടെ ചാന്റുകൾക്കു ജയ്സ്വാൾ ഗ്രൗണ്ടിൽനിന്ന് നൃത്തം ചെയ്തത്. ഫീൽഡിങ് പിഴവുകൾക്കിടയിലും ഗ്രൗണ്ടിൽ യാതൊരു കൂസലുമില്ലാതെ നൃത്തം ചെയ്യുന്ന ജയ്സ്വാളിന്റെ സമീപനത്തിനെതിരെ ഒരു വിഭാഗം ആരാധകർ രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. ജയ്സ്വാളിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അവസാന ദിവസം ബെൻ ഡക്കറ്റിന്റെ ക്യാച്ചും യശസ്വി ജയ്സ്വാൾ കൈവിട്ടിരുന്നു. മത്സരത്തിന്റെ 39–ാം ഓവറിലായിരുന്നു സംഭവം. മുഹമ്മദ് സിറാജിന്റെ പന്തിൽ ഡക്കറ്റ് ഉയർത്തിയടിച്ചപ്പോൾ ഡീപ് ബാക്ക് വേഡ് സ്ക്വയർ ലെഗില്‍നിന്ന് ഓടിയെത്തിയ ജയ്സ്വാൾ പിടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഡൈവ് ചെയ്തു നോക്കിയെങ്കിലും ക്യാച്ചെടുക്കാൻ ജയ്സ്വാളിന് സാധിച്ചില്ല. ഇതോടെ വിക്കറ്റ് പോയ നിരാശയിൽ മുഹമ്മദ് സിറാജ് രോഷം മുഴുവന്‍ ജയ്സ്വാളിനോടാണു തീർത്തത്. ഡ്രസിങ് റൂമിലുണ്ടായിരുന്ന ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും ജയ്സ്വാളിന്റെ പിഴവിൽ അസ്വസ്ഥനായി.
ലീഡ്സ് ടെസ്റ്റിൽ ജയ്സ്വാൾ പാഴാക്കുന്ന നാലാമത്തെ ക്യാച്ചാണിത്. രണ്ടു നിർണായക ക്യാച്ചുകളാണ് ജയ്സ്വാൾ രണ്ടാം ദിനം കൈവിട്ടത്. അഞ്ചാം ഓവറിൽ ബുമ്രയുടെ പന്തിൽ ബെൻ ഡക്കറ്റിനെ പുറത്താക്കാനുള്ള ക്യാച്ച് അവസരം ആദ്യ ഇന്നിങ്സിലും ജയ്സ്വാൾ പാഴാക്കിയിരുന്നു. പിന്നീട് ബുമ്രയുടെ പന്തിൽ ഒലി പോപ്പ് ഗള്ളിയിൽ അടിച്ചപ്പോൾ കിട്ടിയ ക്യാച്ച് അവസരവും ജയ്സ്വാളിന് പിടിച്ചെടുക്കാനായില്ല. ലൈഫ് തിരിച്ചുകിട്ടിയ പോപ്പ് സെഞ്ചറി നേടിയ ശേഷമാണു മടങ്ങിയത്. പിന്നീട് ബുമ്രയുടെ പന്തിൽ ഹാരി ബ്രൂക്കിനെ പുറത്താക്കാനുള്ള അവസരവും ജയ്സ്വാൾ നഷ്ടമാക്കി.
English Summary:








English (US) ·