മകന്റെ ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റേഷന് കെട്ടിവെക്കാന്‍ പണമില്ലാത്തതിനാല്‍ ആശുപത്രി ജീവനക്കാരെ ബന്ദികളാക്കി, സര്‍ജറി നടത്തിക്കാന്‍ ശ്രമിക്കുന്ന ജോണ്‍ ക്യൂ (ഡെന്‍സല്‍ വാഷിങ്ടണ്‍, ജോണ്‍ ക്യൂ- 2002) എന്ന ബ്ലൂ കോളര്‍ തൊഴിലാളിയുടെ, കണ്ണീരിറ്റുന്ന ത്രില്ലര്‍ ഓര്‍മയുണ്ടോ? കൈവിട്ടുപോകുന്ന നിമിഷങ്ങളില്‍ അസാധാരണക്കാരനായി മാറിയ ആ സാധാരണക്കാരന് വയലന്‍സല്ലാതെ വേറൊരു വഴിയുമുണ്ടായിരുന്നില്ല. അതുപോലെ, ഉറ്റവരെ രക്ഷിച്ചെടുക്കാന്‍ കണ്ണീരുണങ്ങിയ കരളുമായി ഇങ്ങു മലയാളത്തില്‍ ഒരു വൃദ്ധന്‍ ഇറങ്ങുകയാണ്. 'അറുപത്തഞ്ചു വയസ്സുള്ള കെളവനാണെന്നു' പ്രഖ്യാപിച്ച് അയാളടിക്കുന്ന ഓരോ അടിയിലും നിസ്സഹായതയും ഒപ്പം നിശ്ചയദാര്‍ഢ്യവും ഉണ്ട്.
മലയാളത്തില്‍ അപൂര്‍വമായ ജയില്‍- ഹോസ്പിറ്റല്‍ ബ്രേക്ക് ത്രില്ലറായ ആസാദിയില്‍ ലാല്‍ അവതരിപ്പിക്കുന്ന സത്യനെന്ന റിട്ടയേര്‍ഡ് പാര്‍ട്ടി ഗുണ്ടയുടെ കഥാപാത്രം ഒരു ഘട്ടത്തില്‍ പറയുന്നുണ്ട്: 'നീ ഇന്നും ചുമയ്ക്കും നാളേം ചുമയ്ക്കും. പിന്നെ ചോര ഛര്‍ദിക്കും. നിന്നെ കൈവെച്ചത് ആരെന്ന് തന്തേം തള്ളേം ചോദിക്കുമ്പം പറയണം, 65 വയസ്സുള്ള ഒരു കെളവനാന്ന്'. ഇടവേളയ്ക്ക് ശേഷം ലാല്‍ ശക്തമായ കഥാപാത്രമായി സ്‌ക്രീനിലെത്തുന്ന ആസാദി ഈമാസം 23ന് തീയറ്ററുകളിലെത്തും.
ശ്രീനാഥ് ഭാസിയും ലാലും പ്രധാന വേഷത്തിലെത്തുന്ന ആസാദി സീറ്റ് എഡ്ജ് ത്രില്ലര്‍ എന്ന തലക്കെട്ടിലെത്തുന്ന ചിത്രമാണ്. ഒരു ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്കുന്ന തടവുകാരിയായ യുവതിയെ അവിടെനിന്നും കടത്തിക്കൊണ്ടുപോകുകയെന്ന അസാധ്യമായ ദൗത്യം ഏറ്റെടുക്കുന്ന സാധാരണക്കാരുടെ കഥയാണ് സിനിമ. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മിക്കുന്നത്. സാഗറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വാണി വിശനാഥ്, രവീണ, സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ, അഭിറാം, അബിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി. രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹ നിര്‍മാതാക്കളായ ആസാദിയുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. ആലപ്പുഴ ജിംഖാനയ്ക്ക് ശേഷം സെന്റട്രല്‍ പിക്ചേഴ്സ് തീയറ്ററിലെത്തിക്കുന്ന ചിത്രം കൂടിയാണ് ആസാദി.
സിനിമാട്ടോഗ്രാഫി: സനീഷ് സ്റ്റാന്‍ലി, സംഗീതം: വരുണ്‍ ഉണ്ണി, റീ റിക്കോഡിംഗ് മിക്സിംഗ്: ഫസല്‍ എ. ബക്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: സഹാസ് ബാല, സൗണ്ട് ഡിസൈന്‍: സൗണ്ട് ഐഡിയാസ്, എക്സികുട്ടീവ് പ്രൊഡ്യൂസര്‍: അബ്ദുള്‍ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: റെയ്സ് സുമയ്യ റഹ്‌മാന്‍, പ്രൊജക്റ്റ് ഡിസൈനര്‍: സ്റ്റീഫന്‍ വല്ലിയറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആന്റണി എലൂര്‍, കോസ്റ്റ്യൂം: വിപിന്‍ ദാസ്, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, ഡിഐ: തപ്സി മോഷന്‍ പിക്ച്ചേഴ്സ്, കളറിസ്റ്റ്: അലക്സ് വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സജിത്ത് ബാലകൃഷ്ണന്‍, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍: അഭിലാഷ് ശങ്കര്‍, ബെനിലാല്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: അനൂപ് കക്കയങ്ങാട്, പിആര്‍ഒ: പ്രതീഷ് ശേഖര്‍, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്: ഷിജിന്‍ പി. രാജ്, വിഗ്നേഷ് പ്രദീപ്, വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച്, ട്രെയിലര്‍ കട്ട്: ബെല്‍സ് തോമസ്, ഡിസൈന്‍: 10 പോയിന്റസ്, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്: മെയിന്‍ലൈന്‍ മീഡിയ.
Content Highlights: Azadi: Lal`s Thrilling Prison Break Movie
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·