കൊച്ചിൻ കാർണിവൽ! ഇൻജറി ടൈമിൽ രാഹുൽ രാജുവിന്റെ ബുള്ളറ്റ് ഷോട്ട്; മലപ്പുറത്തിനെ വീഴ്ത്തി (1–0)

1 month ago 9

മനോജ് മാത്യു

മനോജ് മാത്യു

Published: September 28, 2026 07:13 AM IST Updated: September 28, 2026 09:13 AM IST

1 minute Read

 SLK
സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ ഫോഴ്സ കൊച്ചിയും മലപ്പുറം എഫ്‌സിയും തമ്മിലുള്ള മത്സരത്തിനിടെ. ചിത്രം: SLK

കൊച്ചി ∙ ഇൻജറി ടൈമിന്റെ 3–ാം മിനിറ്റിലായിരുന്നു മലപ്പുറം എഫ്സിക്കു മുറിവേറ്റത്! ഫോഴ്സ കൊച്ചിയുടെ പകരക്കാരൻ സ്ട്രൈക്കർ രാഹുൽ രാജു 93 –ാം മിനിറ്റിൽ ബോക്സിനു പുറത്തു നിന്നു പായിച്ച ബുള്ളറ്റ് ഷോട്ട് മലപ്പുറത്തിന്റെ വലതുളച്ചു. ജയം ഫോഴ്സയ്ക്ക്; 1– 0.

സൂപ്പർ ലീഗ് കേരള ഫുട്ബോളിലെ (എസ്എൽകെ) പുതിയ നിയമപ്രകാരം 90 മിനിറ്റിൽ സമനിലയെങ്കിൽ ഫലം തീരുമാനിക്കാൻ പെനൽറ്റി ഷൂട്ട് ഔട്ട് എന്ന സാഹചര്യം മുന്നിൽക്കണ്ട് അവസാന നിമിഷം ഗോളിയെ മാറ്റിയ മലപ്പുറത്തിനു കിട്ടിയ അപ്രതീക്ഷിത പ്രഹരമായി തോൽവി. അതുവരെ വലയ്ക്കു മുന്നിൽ ഗംഭീര പ്രകടനം പുറത്തെടുത്ത മുഹമ്മദ് അബ്ബാസിനു പകരമാണു ദേവാംശിനെ കളത്തിലിറക്കിയത്.

ഫോഴ്സയുടെ എൻജിൻ ബ്രസീൽ നിർമിതമായിരുന്നു; പ്രതിരോധത്തിൽ റിനാൻ അരാവൂഹോ, മധ്യനിരയിൽ എലിറ്റൻ ജൂനിയർ, മുന്നേറ്റത്തിൽ പൗളോ ഹെൻറികെ. ഇന്ധനം പക്ഷേ, അർജന്റീനയിൽനിന്ന്; മിഡ്ഫീൽഡ് ജനറലും ക്യാപ്റ്റനുമായ ജോനതൻ നഹുവേൽ പെരേര. കോച്ചിന്റെ തന്ത്രത്തിനൊത്തു പ്രതിരോധം ഉറപ്പിച്ച കൊച്ചിയ്ക്കായിരുന്നു തുടക്കത്തിൽ ആധിപത്യം.

മലപ്പുറം വീര്യം പുറത്തെടുത്തതു രണ്ടാം പകുതിയിൽ. എന്നാൽ, 93 – ാം മിനിറ്റിലെ അപ്രതീക്ഷിത ഗോളിൽ തളർന്ന മലപ്പുറം തിരിച്ചടിക്കാൻ നടത്തിയ ശ്രമങ്ങൾ ഫോഴ്സ ഗോളി ജെയ്മിയിൽ തടഞ്ഞു നിന്നു.

English Summary:

Malayala Manorama Online News reports connected a melodramatic precocious extremity successful the Super League Kerala Football. Force Kochi secured a 1-0 triumph implicit Malappuram FC with a stunning changeable successful the 93rd minute, overcoming a tactical substitution by Malappuram.

Read Entire Article