Published: July 09 , 2025 11:44 PM IST Updated: July 10, 2025 12:57 AM IST
1 minute Read
ലണ്ടൻ ∙ തന്റെ 25–ാം ഗ്രാൻസ്‌ലാം കിരീടനേട്ടത്തിലേക്ക് ഒരു പടി കൂടി അടുത്ത് നൊവാക് ജോക്കോവിച്ച്. വിമ്പിൾഡൻ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ഇറ്റലിയുടെ ഫ്ലാവിയോ കൊബൊല്ലിയെ 7–6, 2–6, 5–7,4–6 നു തോൽപിച്ചാണ് സെർബിയൻതാരം സെമിഫൈനലിൽ കടന്നത്. വിമ്പിൾഡനിൽ ജോക്കോയുടെ 102–ാം ജയമാണിത്.
ഒന്നാം സീഡ് ഇറ്റലിയുടെ യാനിക് സിന്നർ വിമ്പിൾഡൻ സെമി ഫൈനലിൽ കടന്നു. സിന്നർ യുഎസിന്റെ ബെൻ ഷെൽഡനെ ക്വാർട്ടറിൽ തോൽപിച്ചു. സ്കോർ 7–6 (7–2), 6–4, 6–4. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ വിജയിച്ച സിന്നർ രണ്ടും മൂന്നും സെറ്റുകള്‍ 6–4ന് സ്വന്തമാക്കി. റാഫേൽ നദാലിനു ശേഷം തുടർച്ചയായി നാല് ഗ്രാൻഡ്സ്‌ലാം സെമി ഫൈനലുകളിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമായി സിന്നർ. 2009ലാണ് നദാൽ തുടർച്ചയായ നാലു സെമി ഫൈനലുകളിൽ ഇറങ്ങിയത്.
സെമിഫൈനലിൽ സൂപ്പർ താരങ്ങളായ നൊവാക് ജോക്കോവിച്ചും യാനിക് സിന്നറും ഏറ്റുമുട്ടും. രണ്ടാം സെമിയിൽ സ്പാനിഷ് താരം കാർലോസ് അൽകാരസ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ നേരിടും. നാളെയാണ് രണ്ടു മത്സരങ്ങളും.
വനിതാ സിംഗിൾസ് ക്വാർട്ടറിൽ സ്വിറ്റ്സർലൻഡ് താരം ബെലിൻഡ ബെന്‍ചിചും ഇഗ സ്വാതെകും വിജയിച്ചു. ബുധനാഴ്ച നടന്ന ക്വാർട്ടറിൽ റഷ്യയുടെ ഏഴാം സീഡ് മിറ ആന്‍ഡ്രീവയെ ടൈ ബ്രേക്കർ പോരാട്ടങ്ങൾക്കൊടുവിലാണ് സ്വിസ് താരം കീഴടക്കിയത്. ബെലിൻഡയുടെ ആദ്യ വിമ്പിൾഡൻ സെമി ഫൈനലാണിത്. സ്കോർ– 7–6 (7–3), 7–6 (7–2).
സെമി ഫൈനലിൽ പോളണ്ടിന്റെ ഇഗ സ്വാതെഗാണ് ബെലിൻഡയുടെ എതിരാളി. ബുധനാഴ്ച നടന്ന മറ്റൊരു ക്വാർട്ടറിൽ ലുഡ്മില സംസനോവയെ 6–2, 7–5 എന്ന സ്കോറിന് ഇഗ വീഴ്ത്തി. വനിതാ സിംഗിൾസിൽ ബെലാറൂസ് താരം അരീന സബലേങ്ക, യുഎസിന്റെ അമാൻഡ അനിസിമോവ എന്നിവരും സെമി ഉറപ്പിച്ചിട്ടുണ്ട്.
English Summary:








English (US) ·