കൊമ്പിളക്കി! അവസാന ഹോം മത്സരത്തിൽ കൊച്ചിയെ 3–2നു തോൽപിച്ച് തിരുവനന്തപുരം

5 days ago 5

അജയ് ബെൻ

അജയ് ബെൻ

Published: November 14, 2026 07:10 AM IST Updated: November 14, 2026 09:10 AM IST

1 minute Read

 ശ്രീലക്ഷ്മി ശിവദാസ്/ മനോരമ
തിരുവനന്തപുരത്തിനായി ഇരട്ടഗോൾ നേടിയ വി.അർജുന്റെ ആഹ്ലാദം. ചിത്രം: ശ്രീലക്ഷ്മി ശിവദാസ്/ മനോരമ

തിരുവനന്തപുരം ∙ സൂപ്പർ ലീഗ് കേരള ഫുട്ബോളിലെ അവസാന ഹോം മത്സരത്തിൽ വിജയത്തിന്റെ തലയെടുപ്പോടെ തിരുവനന്തപുരം കൊമ്പൻസ്. ഫോഴ്സ കൊച്ചിയെ 3–2ന് തോൽപിച്ചു. ഇരട്ട ഗോൾ നേടിയ തിരുവനന്തപുരത്തിന്റെ വി.അർജുനാണ് പ്ലെയർ ഓഫ് ദ് മാച്ച്. ജയത്തോടെ സെമിഫൈനൽ പ്രതീക്ഷ നിലനിർത്തിയ കൊമ്പൻസിന് സീസണിൽ ഇനി ബാക്കിയുള്ളത് 2 എവേ മത്സരങ്ങളാണ്. 8 മത്സരങ്ങളിൽനിന്ന് 11 പോയിന്റുമായി നാലാം സ്ഥാനത്താണ് കൊമ്പൻസ് ഇപ്പോൾ. 13 പോയിന്റുമായി ഫോഴ്സ കൊച്ചി രണ്ടാമതും.

5 ഗോൾ പിറന്ന സൂപ്പർ പോരാട്ടത്തിൽ ആദ്യം ലീ‍‍ഡെടുത്തത് ഫോഴ്സ കൊച്ചിയാണ്. 23–ാം മിനിറ്റിൽ ഇടതു വിങ്ങിലൂടെ ഒറ്റയ്ക്കു മുന്നേറിയശേഷം ഹർഷൽ റഹ്മാൻ സെക്കൻഡ് പോസ്റ്റിലേ ക്കു നൽകിയ ക്രോസ് നിതിൻ മധു ഹെഡ് ചെയ്തു. നിലത്ത് കുത്തിയുയർന്ന പന്ത് വലയിലേക്ക് (1–0). കൊമ്പൻസ് 35–ാം മിനിറ്റിൽ കെ.ശ്രീരാജിലൂടെ തിരിച്ചടിച്ചു (1–1)

65–ാം മിനിറ്റിൽ‌ പോർച്ചുഗൽ താരം ജോവയുടെ പാസിൽനിന്ന് ലോങ് റേഞ്ചറിലൂടെ വി.അർജുൻ കൊമ്പൻസിനു ലീഡ് നൽകി (2–1). നിശ്ചിത സമയം അവസാനിക്കും മുൻപ് 90–ാം മിനിറ്റിൽ അർജുൻ തന്റെ രണ്ടാം ഗോളും നേടി. (3–1)ഒരു മിനിറ്റിനുള്ളിൽ കൊച്ചി തിരിച്ചടിച്ചു. പൗലോ ഹെൻറിക്കിന്റെ ഹെഡർ കൊമ്പൻസ് ഗോൾകീപ്പറിന്റെ കയ്യിൽ തട്ടി വലയിലേക്ക് (3–2).

English Summary:

Thiruvananthapuram Kombans defeated Forca Kochi 3-2 successful a thrilling Super League Kerala match, keeping their semifinal hopes live with V. Arjun scoring 2 goals. The breathtaking brushwood featured 5 goals, securing important points for the Kombans successful the ongoing shot tournament.

Read Entire Article