കൊമ്പുകോര്‍ക്കുന്നത് രാഘവാ ലോറന്‍സിനോട്: എല്‍സിയു ചിത്രം 'ബെന്‍സി'ല്‍ വാള്‍ട്ടറാവാന്‍ നിവിന്‍പോളി 

7 months ago 9

05 June 2025, 10:20 AM IST

benxz walter

ക്യാരക്ടർ പ്രൊമോയിൽനിന്ന്‌ | Photo: Special Arrangement

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക്. ലോകേഷ് കനകരാജിന്റെ തിരക്കഥയില്‍ ഭാഗ്യരാജ് കണ്ണന്‍ സംവിധാനംചെയ്യുന്ന 'ബെന്‍സ്' എന്ന ബിഗ്ബജറ്റ് ചിത്രത്തിലൂടെയാണ് നിവിന്‍പോളി ലോകേഷിന്റെ എല്‍സിയുവിലെത്തുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം റിലീസ് ചെയ്ത വിഡിയോയില്‍ നിവിന്‍ രണ്ടുവേഷത്തിലെത്തുന്നുണ്ട്. പ്രസ്തുത വിഡിയോയിലൂടെയാണ് നിവിന്‍പോളിയുടെ കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്.

ചിത്രത്തില്‍ രാഘവ ലോറന്‍സ് അവതരിപ്പിക്കുന്ന ബെന്‍സിനോട് കൊമ്പുകോര്‍ക്കാന്‍ എത്തുന്ന വില്ലനായി വാള്‍ട്ടര്‍ എന്ന കഥാപാത്രത്തില്‍ നിവിന്‍പോളി എത്തുമ്പോള്‍ തീയേറ്ററില്‍ മലയാളി പ്രേക്ഷകനും ആവേശം പതിന്മടങ്ങാണ്. റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ഭാഗ്യരാജ് കണ്ണനാണ് 'ബെന്‍സി'ന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്.

ലോകേഷ് കനകരാജ് ആണ് 'ബെന്‍സി'ന്റെ കഥ ഒരുക്കി അവതരിപ്പിക്കുന്നത്. സായ് അഭയശങ്കര്‍ ആണ് 'ബെന്‍സി'ന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'ബെന്‍സി'ന്റെ ഛായാഗ്രഹണം ഗൗതം ജോര്‍ജ് നിര്‍വഹിക്കുന്നു. ഫിലോമിന്‍ രാജ് ചിത്രത്തിന്റെ എഡിറ്റിങും ജാക്കി കലാസംവിധാനവും നിര്‍വഹിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള 'ബെന്‍സി'ലെ ആക്ഷന്‍സ് ഒരുക്കുന്നത് അനല്‍ അരശ് ആണ്. പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.

Content Highlights: Nivin Pauly joins Lokesh Kanagaraj's cinematic beingness successful `Benz`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article