Authored by: അശ്വിനി പി|Samayam Malayalam•18 Sept 2025, 4:40 pm
ജിമിന്റെ പ്രണയ ഗോസിപ്പ് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ വി യുടെ പേരിൽ രണ്ട് പെൺകുട്ടികളുടെ പ്രണയ ഗോസിപ്പാണ് പുറത്തുവരുന്നത്.
വിയ്ക്ക് ട്രയാങ്കിൾ പ്രണയമോ?കൊറിയയിൽ നടക്കുന്ന ക്രിയേറ്റേഴ്സ് കൺസേർട്ട് ആയ ടൈയിലറിൽ നിന്നും ബ്ലാക്ക് പിങ്കിന്റെ ജെന്നിയ്ക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും പുറത്തുവന്നതോടെയാണ് ഇരുവരും പ്രണയത്തിലാണ് എന്ന ഗോസിപ്പുകൾ പ്രചരിച്ചത്. പിന്നാലെ കൊറിയോഗ്രാഫറായ ലീ ജങുമായുള്ള വീഡിയോകളും വന്നു. അതും ഗോസിപ്പുകൾക്ക് വഴിവച്ചു.
Also Read: 530 കോടി രൂപ ചെലവിട്ട് നിർമിയ്ക്കുന്ന ബോളിവുഡ് ചിത്രത്തിലേക്ക് സിഡ്നി സ്വീനിയ്ക്ക് ക്ഷണം, നടി യെസ് പറഞ്ഞിട്ടില്ല!പാട്ടുകൊണ്ട് മാത്രമല്ല, എനർജറ്റിഡ് ഡാൻസ് പെർഫോമൻസ് കൊണ്ടും ശ്രദ്ധേയനാണ് വി. ക്രിയേറ്റേഴ്സ് കൺസേർട്ടിൽ വിയ്ക്കൊപ്പം ജെന്നിയും പങ്കെടുത്തിരുന്നു. വി തന്റെ സെക്ഷനിലേക്ക് കടന്നതും പിന്നാലെ, വിയ്ക്കൊപ്പം തന്നെ ജെന്നിയെയും കണ്ടു എന്നാണ് പ്രചരിയ്ക്കുന്ന വീഡിയോയിൽ സൂം ചെയ്യുന്നത്. എന്നാൽ ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയാൽ ജെന്നി മാത്രമല്ല, ലീ ജങ്നെയും വിയ്ക്കൊപ്പം കാണാം. ഇവരിൽ ആരാണ് വിയുടെ കാമുകി എന്നാണ് ബിടിഎസ് ആരാധകരുടെ ഇപ്പോഴത്തെ കൺഫ്യൂഷൻ.
Also Read: നാലാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്ന് കാർഡി ബി, ഇത്രയും നാൾ അത് മറച്ചുവച്ചത് എന്തിനായിരുന്നു?
എന്നാൽ അധികമാർക്കും അറിയാത്ത ഒരു കാര്യമുണ്ട്, വി യും കൊറിയോഗ്രാഫറായ ലീ ജങും വർഷങ്ങളായി നല്ല ഒരു പ്രൊഫഷണൽ സൗഹൃദം തുടർന്നുവരുന്നവരാണ്. പല ഡാൻസ് വീഡിയോകൾക്ക് വേണ്ടിയും ഇരുവരും നേരത്തെ കൊളാബുറേറ്റ് ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഇത്തരത്തിൽ ഒന്നിച്ചു ചെയ്ത ഒരു ഡാൻസ് റീൽ പുറത്തുവന്നതിന് പിന്നാലെ പ്രണയ ഗോസിപ്പുകൾ പ്രചരിയ്ക്കുകയും ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയയിലൂടെ ലീ അതിന് ഫോൾസ്റ്റോപ്പിടുകയും ചെയ്തു, സൗഹൃദമാണ് എന്ന് ആരാധകരെ അറിയിക്കുകയായിരുന്നു.
യുഎഇയിൽ നിന്നാണോ ഐഫോൺ വാങ്ങിക്കുന്നത്; എങ്കിൽ പുതിയ പ്രീ ഓർഡർ നിയമം പാലിക്കണം
ബിടിഎസ് താരം ജിമിനും നടി സോങ് ഡാ യൂണും പ്രണയത്തിലാണ് എന്നതായിരുന്നു ഇതിന് മുൻപ് വന്ന ഗോസിപ്പുകൾ. നേരത്തെ ബന്ധമുണ്ടായിരുന്നു എന്നും എന്നാൽ ഇരുവരും ഇപ്പോൾ വേർപിരിഞ്ഞു എന്നും പിന്നീട് ബിടിഎസ് ഏജൻസിയെ ഉദ്ദരിച്ച് റിപ്പോർട്ടുകൾ വന്നികുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·