
സ്ക്വിഡ് ഗെയിം മൂന്നാം സീസൺ പോസ്റ്ററുകളും സീരീസിൽ നിന്നുള്ള രംഗങ്ങളും | Photos: facebook.com/NetflixIN, instagram.com/squiz_game_3
ലോക ആരാധകരെ മുഴുവന്‍ ആകാംക്ഷയുടെ മുള്‍മുനയിലാഴ്ത്തിയ ദക്ഷിണ കൊറിയന്‍ സീരീസായ സ്‌ക്വിഡ് ഗെയിമിന്റെ മൂന്നാം സീസണ്‍ റെക്കോഡുകള്‍ ഭേദിച്ചാണ് മുന്നേറി കൊണ്ടിരിക്കുന്നത്. ജൂണ്‍ 27-ന് പുറത്തിറങ്ങിയ ഈ നെറ്റ്ഫ്‌ളിക്‌സ് സീരീസ് മൂന്ന് ദിവസം കൊണ്ട് 6.01 കോടി വ്യൂസ് ആണ് നേടിയത്. കൂടാതെ നോണ്‍ ഇംഗ്ലീഷ് ടിവി ഷോകളുടെ കാറ്റഗറിയില്‍, നെറ്റ്ഫ്ളിക്സ് ലഭ്യമായ എല്ലാ രാജ്യങ്ങളിലും ഒന്നാം റാങ്കിലെത്തിയ സീരീസ് എന്ന റെക്കോഡും സ്‌ക്വിഡ് ഗെയിം സീസണ്‍ 3-ന് സ്വന്തം.
നെറ്റ്ഫ്‌ളിക്‌സില്‍ ആകെ വ്യൂസില്‍ ബില്യണ്‍ നേടുന്ന എന്ന ഷോ കൂടി സ്‌ക്വിഡ് ഗെയിം ഉടനെ സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രവചനം. ഒരു പ്രത്യേകതരം ഗെയിമിനെ ആധാരമാക്കിയുള്ള സംഭവങ്ങളാണ് സ്‌ക്വിഡ് ഗെയിമിന്റെ കഥാ തന്തു. ലീ ജങ് ജേ (പ്ലെയര്‍ 456), ഹവാങ് ഇന്‍ ഹോ (ദ് ഫ്രന്‍ഡ് മാന്‍), ഇമ് സി-വാന്‍ (പ്ലെയര്‍ 333) തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി സീസണ്‍ മൂന്നില്‍ എത്തുന്നുണ്ട്.
ടൂ ഇമോഷണലെന്ന് ആരാധകർ
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പുറത്തിറങ്ങിയ സ്‌ക്വിഡ് ഗെയിമിന്റെ അവസാന ഭാഗമായ സീസണ്‍ മൂന്ന് വളരെ ഇമോഷണലാണ് എന്നാണ് ആരാധകര്‍ പറയുന്നത്. മറ്റ് സീസണുകളെ അപേക്ഷിച്ച് മിക്ക രംഗങ്ങളും കാഴ്ചക്കാരുടെ കണ്ണുകളെ നനയ്ക്കുകയല്ല, മറിച്ച് കണ്ണീര്‍ പുഴ തന്നെ ഒഴുക്കുകയാണ് ചെയ്തത്. ഫൈനല്‍ ഭാഗമായ സീസണ്‍ മൂന്നിന്റെ ക്ലൈമാക്‌സ് ഇമോഷണലി തകര്‍ത്തുകളഞ്ഞെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ആരാധകര്‍ പങ്കുവെച്ചത്.
അമ്മയും കുഞ്ഞുമായുള്ള രംഗങ്ങളും സുഹൃത്തുക്കള്‍ക്ക് വേണ്ടി ജീവന്‍ വെടിഞ്ഞവരും മറ്റൊരാളുടെ കുഞ്ഞിനു വേണ്ടി ജീവന്‍ കളഞ്ഞവരുമെല്ലാം ആരാധകരുടെ മനം കവര്‍ന്നു. എന്നാല്‍, ക്ലൈമാക്‌സുള്‍പ്പെടെ സീസണ്‍ മൂന്ന് പ്രതീക്ഷിച്ചതിനെക്കാളും മോശമായിരുന്നെന്നുള്ള റിവ്യൂകളും ഉണ്ട്. 2024 ഡിസംബര്‍ 26-ന് പുറത്തിറങ്ങിയ സ്‌ക്വിഡ് ഗെയിം സീസണ്‍ 2-ന് വളരെ മോശം റിവ്യൂകളാണ് ഉണ്ടായിരുന്നത്.
ഇന്ത്യന്‍ ആരാധകരുടെ കണ്ണുടക്കിയ 'ജുമുക്ക'
ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ സീരീസുകളിലൊന്നായ സൗത്ത് കൊറിയന്‍ സീരീസിലെ ഇന്ത്യന്‍ സാന്നിധ്യത്തെ കുറിച്ചാണ് സാമൂഹിക മാധ്യമങ്ങളിലെ മറ്റൊരു ചര്‍ച്ച. സീസണ്‍ മൂന്നിലെ വിഐപികളിലൊരാളുടെ ജുമുക്കയാണ് ഇന്ത്യന്‍ ആരാധകരുടെ മനസ് നിറച്ചത്. വിഐപികളിലൊരാളുടെ കമ്മലുകള്‍ ഇന്ത്യന്‍ ജുമുക്കയാണെന്നും ഇന്ത്യയിലെ ഏത് മാര്‍ക്കറ്റില്‍ നിന്നാണ് അവ വാങ്ങിയതെന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്.
'ഡോറയും' കൊറിയന്‍ കണ്‍വിന്‍സിങ് സ്റ്റാറും
സീസണ്‍ മൂന്ന് പുറത്തിറങ്ങിയതോടെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോള്‍ മഴ നേടി് സീരീസിലെ ഡിറ്റക്റ്റീവായ ഹവാങ് ജുന്‍- ഹോ എന്ന കാരക്ടര്‍ (വി ഹൈ ജുന്‍ ആണ് കാരക്ടറെ അവതരിപ്പിച്ചിരിക്കുന്നത്) . കാര്‍ട്ടൂണ്‍ കാരക്ടര്‍ ഡോറയുമാായിട്ടാണ് ആരാധകര്‍ ഡിറ്റക്റ്റീവിനെ ഉപമിക്കുന്നത്. മൂന്ന് സീസണിലും കാരക്ടര്‍ സ്വന്തം സഹോദരനെ അന്വേഷിച്ച് നടത്തുന്ന അനന്തമായ യാത്രകളാണ് ട്രോളുകള്‍ക്ക് പിന്നില്‍.
കൂടാതെ കൊറിയന്‍ വേര്‍ഷന്‍ കണ്‍വിന്‍സിങ് സ്റ്റാറിനേയും അവതരിപ്പിച്ചിരിക്കുകയാണ് ആരാധകര്‍. മലയാളത്തിലെ കണ്‍വിന്‍സിങ് സ്റ്റാര്‍ എന്നറിയപ്പെടുന്ന സുരേഷ് കൃഷ്ണയ്ക്ക് വെല്ലുവിളിയാണ് സ്‌ക്വിഡ് ഗെയിം സീസണ്‍ മൂന്നിലെ പ്ലേയേഴ്‌സിലെ മന്ത്രവാദിനി (044) എന്നാണ് ആരാധകരുടെ വാദം. കൊറിയന്‍ വേര്‍ഷന്‍ കണ്‍വിനിസിങ് സ്റ്റാര്‍ എന്ന ബഹുമതിയാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. ഗെയിമില്‍ മറ്റു പ്ലെയേഴ്‌സ് തന്ത്രപരമായി കണ്‍വീന്‍സ് ചെയ്ത് കബളിപ്പിച്ചതുകൊണ്ടാണ് ഇവര്‍ക്ക് ആരാധകര്‍ ഈ പേര് നല്‍കിയത്.
സ്‌ക്വിഡ് ഗെയിം: അമേരിക്ക വരുന്നു?
സ്‌ക്വിഡ് ഗെയിം അവസാന ഭാഗമായ സീസണ്‍ മൂന്നിലെ ക്ലൈമാക്സിലെ രംഗങ്ങള്‍ അമേരിക്കന്‍ സ്പിന്‍ ഓഫിന്റെ സാധ്യതകളിലേക്കാണ് വിരല്‍ ചുണ്ടുന്നത്. പ്രശസ്ത സംവിധായകനായ ഡേവിഡ് ഫിന്‍ചറാണ് സ്‌ക്വിഡ് ഗെയിം: അമേരിക്ക സംവിധാനം ചെയ്യുന്നതെന്നാണ് അഭ്യൂഹങ്ങള്‍. ഡിസംബറില്‍ ലോസ് ആഞ്ചലസില്‍ ഷൂട്ടിങ് തുടങ്ങുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. ദ് കില്ലര്‍, മാര്‍ക്ക്, ദ് ഗേള്‍ വിത്ത് ദ ഗ്രാഗണ്‍ ടാറ്റൂ, ഫൈറ്റ് ക്ലബ്ബ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഡേവിഡ് ഫിന്‍ചര്‍. സ്‌ക്വിഡ് ഗെയിമിലെ ഫിന്‍ചര്‍ മാജിക് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlights: South Korean Netflix Series Squid Game Season 3 Breaks Records successful Just 3 Days After Release
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·