കൊറെ കാലമായി ഈ സിറ്റി നിന്റെയൊക്കെ കയ്യിലല്ലേ, ഇനി കൊച്ച് പയിലള് വരട്ട്; ചോര തെറിക്കും ആക്ഷന്‍സുമായി അങ്കം അട്ടഹാസം

1 month ago 7
angam attahasam movieഅങ്കം അട്ടഹാസം
മാധവ് സുരേഷ്, ഷൈന്‍ ടോം ചാക്കോ , സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഗ്യാംഗ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ അങ്കം അട്ടഹാസം റിലീസിന് തയ്യാറെടുക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന ചിത്രം മേയ് 8 നാണ് തീയേറ്ററുകളിലെത്തുന്നത്.

തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ ചോര തെറിക്കുന്ന കുടിപ്പകയുടെ കഥ പറയുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, കിടിലം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ്. ഫിനിക്‌സ് പ്രഭു, അഷ്റഫ് ഗുരുക്കള്‍, റോബിന്‍ ടോം, അനില്‍ ബ്ലെയിസ് എന്നിവരാണ് ആക്ഷന്‍സ് ഒരുക്കിയിരിക്കുന്നത്.

Also Read: എന്തിനാണ് മേക്കപ്പിട്ട് കറുപ്പിച്ച ഒരു നായികയെ കൊണ്ടുവരുന്നത്; തനിക്കെതിരെ വന്ന ചോദ്യത്തിന് മറുപടി നല്‍കി മമിത ബൈജു

മാധവ് സുരേഷ്, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവര്‍ക്കു പുറമെ മഖ്ബൂല്‍ സല്‍മാന്‍, നന്ദു, അലന്‍സിയര്‍, എം എ നിഷാദ്, അന്നാരാജന്‍, അംബിക (പുതുമുഖ നായിക), സിബി തോമസ്, സ്മിനു സിജോ, കിച്ചു (യുഎസ്എ), കുട്ടി അഖില്‍, അമിത്ത്, ദീപക് ശിവരാജന്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു.


സംവിധാനം - സുജിത്ത് എസ് നായര്‍, ബാനര്‍ -ട്രിയാനി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം - അനില്‍കുമാര്‍ ജി, സാമുവല്‍ മത്തായി യുഎസ്എ, ഛായാഗ്രഹണം - ശിവന്‍ എസ് സംഗീത്, രചന - സുജിത്ത് എസ് നായര്‍, അനില്‍കുമാര്‍ ജി, എഡിറ്റിംഗ് - പ്രദീപ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹരിവെഞ്ഞാറമൂട്, ആക്ഷന്‍സ് - ഫിനിക്‌സ് പ്രഭു, അഷ്റഫ് ഗുരുക്കള്‍, റോബിന്‍ ടോം, അനില്‍ ബ്ലെയിസ്, ഗാനരചന - ദീപക് നന്നാട്ടുകാവ്, ഡസ്റ്റന്‍ അല്‍ഫോണ്‍സ്, സംഗീതം - ശ്രീകുമാര്‍ വാസുദേവ്, അഡ്വ. ഗായത്രി നായര്‍, ആലാപനം - വിനീത് ശ്രീനിവാസന്‍, ഇന്ദ്രവതി ചൗഹാന്‍ (പുഷ്പാ ഫെയിം), കല - അജിത്ത് കൃഷ്ണ, ചമയം - സൈജു നേമം, കോസ്റ്റിയും - റാണ പ്രതാപ്, ബിജിഎം- ആന്റണി ഫ്രാന്‍സിസ്, ഓഡിയോഗ്രാഫി - ബിനോയ് ബെന്നി, ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്, ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, സ്റ്റില്‍സ് - ജിഷ്ണു സന്തോഷ്, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍ .
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article