Published: September 05, 2025 05:26 PM IST
1 minute Read
തിരുവനന്തപുരം∙ നിലവിലെ ചാംപ്യൻമാർക്കൊത്ത പ്രകടനം ആദ്യ റൗണ്ടിൽ കാഴ്ചവയ്ക്കാനാകാതെ പോയ കൊല്ലം സെയ്‌ലേഴ്സ് എല്ലാം സെമിഫൈനലിലേക്ക് കാത്തുവച്ചിരിക്കുകയായിരുന്നു. ടോസ് നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബി, ബോളിങ് തിരഞ്ഞെടുത്തപ്പോൾ തന്നെ മത്സരം കൊല്ലം ജയിച്ച മട്ടായിരുന്നു. അതു ശരിവയ്ക്കുന്ന തരത്തിൽ വെറും 86 റൺസിനു തൃശൂർ ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ പത്താം ഓവറിൽ കൊല്ലം ലക്ഷ്യം കണ്ടു. പത്തു വിക്കറ്റിന്റെ മിന്നും ജയത്തോടെ കെസിഎലിൽ തുടർച്ചയായ രണ്ടാം ഫൈനലിലേക്ക്.
പന്തെടുത്തവരെല്ലാം വിക്കറ്റ് നേടിയാണ് തൃശൂരിനെ കൊല്ലം പൂട്ടിക്കെട്ടിയത്. ഓപ്പണർമാരായ ആനന്ദ് കൃഷ്ണൻ (28 പന്തിൽ 23), അഹമ്മദ് ഇമ്രാൻ (10 പന്തിൽ 13) എന്നിവർ മാത്രമാണ് തൃശൂർ ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്. പിന്നാലെ വന്നവർക്കാർക്കും ക്രീസിൽ നിലയുറപ്പിക്കാനായില്ല. ക്യാപ്റ്റൻ ഷോൺ റോജർ (7), അക്ഷയ് മനോഹർ (6), അജു പൗലോസ് (6), സിബിൻ ഗിരീഷ് (6), എ.കെ.അർജുൻ (6), വരുൺ നായനാർ (4), കെ.അജിനാസ് (8), സി.വി.വിനോദ് കുമാർ (4), ആനന്ദ് ജോസഫ് (1*) എന്നിങ്ങനെയാണ് മറ്റു തൃശൂർ ബാറ്റർമാരുടെ സ്കോറുകൾ.
കൊല്ലത്തിനായി പവൻ രാജ്, എ.ജി.അമൽ, വിജയ് വിശ്വനാഥ്, എൻ.എസ്.അജയ്ഘോഷ് എന്നിവർ രണ്ടു വിക്കറ്റ് വീതവും ക്യാപ്റ്റൻ സച്ചിൻ ബേബി, ഷറഫുദ്ദീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മറുപടി ബാറ്റിങ്ങിൽ, എത്രയും വേഗം കളി തീർക്കുകയായിരുന്നു കൊല്ലം ഓപ്പണർമാരായ അഭിഷേക് നായരുടെയും (28 പന്തിൽ 32*), ഭരത് സൂര്യയുടെയും (31 പന്തിൽ 56*) ലക്ഷ്യം. 87 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്ലം 9.5 ഓവറിൽ ലക്ഷ്യം കണ്ടു. രണ്ട് സിക്സും 7 ഫോറും ഉൾപ്പെടുന്നതായിരുന്നു അർധസെഞ്ചറി നേടിയ ഭരതിന്റെ ഇന്നിങ്സ്. അഭിഷേക് നായർ ഒരു സിക്സും മൂന്നു ഫോറും നേടി.
English Summary:








English (US) ·