Published: August 29, 2025 02:57 AM IST
1 minute Read
തിരുവനന്തപുരം∙ കെസിഎലിൽ നിലവിലെ ചാംപ്യൻമാരായ കൊല്ലം സെയ്‌ലേഴ്സിനെ അട്ടിമറിച്ച് ആലപ്പി റിപ്പിൾസിന് നാടകീയ ജയം. ആവേശകരമായ മത്സരത്തിൽ 2 റൺസിനാണ് ആലപ്പി ജയം പിടിച്ചെടുത്തത്. സ്കോർ: ആലപ്പി -20 ഓവറിൽ 6ന് 182. കൊല്ലം- 20 ഓവറിൽ 9ന് 180. ആലപ്പിക്കായി 9 പന്തിൽ 21 റൺസ് നേടുകയും 3 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത മുഹമ്മദ് ഇനാനാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ജലജ് സക്സേനയുടെ അർധ സെഞ്ചറി (50 പന്തിൽ 85) ആണ് ആലപ്പിയുടെ മികച്ച സ്കോറിന് അടിത്തറയായത്. മറുപടി ബാറ്റിങ്ങിൽ കൊല്ലത്തിന്റെ മുൻനിര ബാറ്റർമാർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. വാലറ്റത്ത് ഷറഫുദ്ദീൻ ആഞ്ഞടിച്ച് (22 പന്തിൽ 41) വിജയപ്രതീക്ഷ ഉയർത്തിയെങ്കിലും അവസാന ഓവറിലെ 4-ാം പന്തിൽ ഇനാൻ വിക്കറ്റ് വീഴ്ത്തി. പകരം എത്തിയ ബിജു നാരായണൻ അവസാന 2 പന്തിലും സിക്സ് നേടിയെങ്കിലും ജയിക്കാൻ അതു പോരായിരുന്നു.
English Summary:








English (US) ·