Published: May 20 , 2025 09:22 PM IST
1 minute Read
മുംബൈ∙ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പുനഃക്രമീകരിച്ച ഐപിഎൽ ഷെഡ്യൂളിൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിന് വൻ നഷ്ടം. ഇവിടെ നടത്താൻ നിശ്ചയിച്ചിരുന്ന ഐപിഎൽ ഫൈനൽ മത്സരം പുതുക്കിയ ഷെഡ്യൂൾ പ്രകാരം ജൂൺ മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കു മാറ്റി. ഫൈനലിനു പുറമേ ജൂൺ ഒന്നിനു നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരത്തിനും നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകും.
അതേസമയം മേയ് 29, 30 തീയതികളിൽ നടക്കേണ്ട ഒന്നാം ക്വാളിഫയറും എലിമിനേറ്ററും ന്യൂ ചണ്ഡിഗഡിലെ മുല്ലൻപുരിൽ നടക്കും. മഴക്കാലം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥ പരിഗണിച്ചാണ് ബിസിസിഐ പുതിയ വേദികൾ നിശ്ചയിച്ചതെന്നാണ് റിപ്പോർട്ട്. അടുത്ത 15 ദിവസം രാജ്യത്ത് ഏറ്റവും കുറവ് മഴ പ്രതീക്ഷിക്കുന്ന നഗരങ്ങളാണ് അഹമ്മദാബാദും ചണ്ഡിഗഡും.
അതേസമയം, ഫൈനൽ മത്സരത്തിന്റെ വേദി മാറ്റിയ സാഹചര്യത്തിൽ ലീഗ് ഘട്ടത്തിലെ അവസാന രണ്ടു മത്സരങ്ങൾക്ക് അവകാശവാദം ഉന്നയിച്ച് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ (ബിസിഎ) രംഗത്തെത്തിയതായി റിപ്പോർട്ടുണ്ട്. ക്വാളിഫയർ ഒന്ന്, എലിമിനേറ്റർ മത്സരങ്ങൾ നടക്കേണ്ടിയിരുന്നത് ഹൈദരാബാദിലായിരുന്നെങ്കിലും, മഴക്കാലം ശക്തി പ്രാപിക്കുന്നതു കണക്കിലെടുത്താണ് മത്സരങ്ങൾ വടക്കു ഭാഗത്തേക്ക് മാറ്റിയത്.
അതിനിടെ, മേയ് 23ന് നടക്കേണ്ട റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു – സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിന്റെ വേദി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽനിന്ന് ലക്നൗവിലെ ഏകനാ സ്റ്റേഡിയത്തിലേക്കു മാറ്റി. അതേസമയം, മത്സരം ആർസിബിയുടെ ഹോം മത്സരമായിട്ടായിരിക്കും പരിഗണിക്കുക.
English Summary:








English (US) ·