കോടതിയിൽ മകളെ കാണാൻ പറ്റാതെ നിൽക്കുന്ന ആ അവസ്ഥ! 100 ശതമാനം തുല്യനീതി ഈ രാജ്യത്ത് വരണം; ആസിഫ് അലി തകർത്തെന്ന് ബാല

7 months ago 7

Authored by: ഋതു നായർ|Samayam Malayalam8 Jun 2025, 4:07 pm

വിവാഹശേഷം സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ ഒട്ടേറെ സിനിമകളിൽ വന്നിട്ടുണ്ടെങ്കിലും വിവാഹശേഷം ഒരു പുരുഷൻ അനുഭവിക്കേണ്ടി വരുന്ന ഒട്ടേറെ പ്രശ്നങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ആസിഫ് അലി ബാല ആഭ്യന്തര കുറ്റവാളിആസിഫ് അലി ബാല ആഭ്യന്തര കുറ്റവാളി (ഫോട്ടോസ്- Samayam Malayalam)
നവാഗതനായ സേതുനാഥ് പത്മകുമാര്‍ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ച ആസിഫ് അലി ചിത്രം ആണ് ആഭ്യന്തര കുറ്റവാളി. കുടുംബത്തിനകത്തെ പതിവായി പറയുന്ന കാര്യങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായൊരു വിഷയം കണ്ടെത്തി മനോഹരമായി വെള്ളിത്തിരയിലെത്തിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട് എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നിരവധിപേരാണ് ചിത്രങ്ങൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കിട്ടുകൊണ്ട് എത്തുന്നത്. അതിൽ ഏറ്റവും ഒടുവിലായി നടൻ ബാല പങ്കുവച്ചെത്തിയ അഭിപ്രായം ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

''ഇതിന്‍റെ കൺസപ്റ്റിനെ കുറിച്ച് അറിഞ്ഞാണ് ഞാൻ കാണാനായി എത്തിയത്. ജീവിതത്തിൽ നടന്ന കാര്യങ്ങള്‍ സിനിമയിൽ വരുമ്പോള്‍ നമുക്ക് ഭയങ്കര ഫീലാകും. ചില സീനുകളിൽ കണ്ണ് നിറഞ്ഞു പക്ഷേ ഞാൻ കൺട്രോള്‍ ചെയ്തു. ഇതിലെ പീറ്ററിന്‍റെ കഥാപാത്രം ഉഗ്രൻ കഥാപാത്രമാണ്, കോടതിയിൽ മകളെ കാണാൻ പറ്റാതെ നിൽക്കുന്ന രംഗം റിയാലിറ്റിയിൽ നടന്ന പോലെയാണ്. അശോകൻ ചേട്ടന്‍റെ ക്യാരക്ടർ അടക്കം ഏറെ മികച്ചതാണ്. ചിലര്‍ക്ക് ഒരു മാര്‍ഗ്ഗവുമില്ലാതെ എല്ലാം എഴുതിക്കൊടുത്ത് മരിച്ചുപോവേണ്ടുന്ന അവസ്ഥയുണ്ട്. 100 ശതമാനം തുല്യനീതി ഈ രാജ്യത്ത് വരണം. ഈ സിനിമയിൽ കണ്ടതെല്ലാം നിലവിൽ നടക്കുന്ന കാര്യമാണ്. ആസിഫലിയെ എത്രപേരാണ് സ്നേഹിക്കുന്നത്. ആസിഫ് ഇവിടെയുണ്ടെങ്കിൽ കവിളിൽ ഒരു മുത്തം നൽകുമായിരുന്നു. ഇങ്ങനത്തെ സ്ക്രിപ്റ്റ് എടുത്ത് അഭിനയിക്കാൻ, അതിനൊരു ധൈര്യം വേണം'', ബാല പറയുന്നു, ഭാര്യ കോകിലയോടൊപ്പമാണ് ബാല സിനിമ കാണാനായി എത്തിയത്.

ALSO READ: ഒൻപതുമാസമായ ഒരു പെണ്ണാണ് പൂർണ്ണഗർഭിണി! എല്ലാവരെയും അമിതമായി വിശ്വസിക്കുന്ന പ്രകൃതം; പ്രശ്നത്തിൽ പെട്ടപ്പോൾ സപ്പോർട്ടുമായി കുടുംബവും
സൂപ്പർഹിറ്റായി മാറിയ 'കിഷ്കിന്ധാകാണ്ഡം', 'രേഖാചിത്രം' എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും ആസിഫ് അലിയുടെ അടുത്ത ഹിറ്റിലേക്ക് കുതിക്കുകയാണ് 'ആഭ്യന്തര കുറ്റവാളി' എന്നാണ് റിപ്പോർട്ടുകള്‍.

കേരളമാകെ ചർച്ച ചെയ്യേണ്ടുന്ന ഒരു വിഷയത്തെ അതിവൈകാരികതയില്ലാതെ മികച്ച രീതിയിൽ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്. സഹകരണ സംഘം ഓഫീസിലെ താത്കാലിക ക്ലര്‍ക്കാണ് സഹദേവന്‍ (ആസിഫ് അലി) എന്ന യുവാവ്. മാട്രിമോണിയിലൂടെ ഉറപ്പിച്ച ശേഷം അയാളുടെ വിവാഹം നടക്കുന്നു. വിവാഹത്തിന് അങ്ങോട്ട് ആവശ്യപ്പെടാതെതന്നെ 100 പവന്‍ സ്ത്രീധനമായിഭാര്യയുടെ വീട്ടുകാര്‍ സഹദേവന് കൊടുക്കുന്നുണ്ട്. പക്ഷേ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ സഹദേവനെതിരെ അന്തിക്കാട് സ്റ്റേഷനിൽ ഒരു ഗാര്‍ഹികപീഡന പരാതി കൊടുക്കുകയാണ് ഭാര്യ നയന. അതിന് ശേഷം നടക്കുന്ന സംഭവ ബഹുലമായ കാര്യങ്ങളാണ് സിനിമയുടെ പ്രമേയം. സെക്ഷൻ 498 എ എന്ന വകുപ്പ് ഏതൊക്കെ രീതിയിൽ ഇക്കാലത്ത് ദുരപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അതുമൂലം എത്രയോ ജീവിതങ്ങള്‍ ബലിയാടുകളായി മാറുന്നുണ്ടെന്നും എതിരഭിപ്രായമില്ലാത്ത രീതിയിൽ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.


നൈസാം സലാം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നൈസാം സലാം നിര്‍മിച്ച ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും സംവിധായകനായ സേതുനാഥ് പത്മകുമാർആണ് . രാഹുല്‍ രാജിന്‍റെ പശ്ചാത്തലസംഗീതവും ബിജിപാലിന്‍റെയും മുത്തുവിന്‍റെയും ക്രിസ്റ്റി ജോബിയുടേയും പാട്ടുകളും സിനിമയെ കൂടുതൽ മനോഹരമാക്കുന്നു.

അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ഛായാഗ്രഹണം സോബിന്‍ കെ. സോമൻ ആണ് എഡിറ്റിങ്.

Read Entire Article