'കോടതിയെ ബഹുമാനിക്കണം, ആരും നിയമം കൈയിലെടുക്കരുത്'; 'തഗ് ലൈഫി'ല്‍ കന്നഡ സംഘടനകളോട് ഡി.കെ ശിവകുമാര്‍

7 months ago 9

thug beingness  dk shiva kumar

ഡി.കെ. ശിവകുമാർ, പ്രതീകാത്മക ചിത്രം | Photo: Mathrubhumi, X/ Raaj Kamal Films International

ബെംഗളൂരു: കമൽഹാസന്റെ സിനിമയായ തഗ് ലൈഫിന്റെ പ്രദർശനം സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് അംഗീകരിക്കാൻ തയ്യാറാകണമെന്ന് കന്നഡ സംഘടനകളോട് അഭ്യർഥിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തഗ് ലൈഫ് കർണാടകത്തിൽ പ്രദർശിപ്പിക്കുന്നത് തടഞ്ഞതിനെ ചൊവ്വാഴ്ച സുപ്രീംകോടതി കടുത്തഭാഷയിൽ വിമർശിച്ചിരുന്നു. സുപ്രീംകോടതിയുടെ വിധിയെ നാം അനുസരിക്കേണ്ടതാണെന്ന് ശിവകുമാർ പറഞ്ഞു.

‘‘എല്ലാവർക്കും പരിമിതികളുണ്ട്. കന്നഡ സംഘടനാ പ്രവർത്തകർ ശാന്തരാകണം. നാം കോടതിയെ ബഹുമാനിക്കണം. ആരും നിയമം കൈയിലെടുക്കാൻ പാടില്ല’’ -അദ്ദേഹം പറഞ്ഞു.

കന്നഡ ഭാഷ തമിഴിൽനിന്നാണുണ്ടായതെന്ന കമൽഹാസന്റെ വിവാദപ്രസ്താവനയാണ് തഗ് ലൈഫിന്റെ പ്രദർശനം തടയുന്നതിലേക്ക് പ്രതിഷേധം വളർന്നത്. കന്നഡ അനുകൂല സംഘടനകൾ വൻ പ്രതിഷേധമാണ് കമലിനെതിരേ ഉയർത്തിയത്. സിനിമ പ്രദർശിപ്പിക്കുന്നത് തടയുമെന്ന് അവർ പറഞ്ഞു. പ്രദർശനം തടയണമെന്ന് ഫിലിം ചേംബറിനോട് ആവശ്യപ്പെട്ടു. തുടർന്ന് തഗ് ലൈഫിന്റെ പ്രദർശനം ഒഴിവാക്കാൻ ഫിലിം ചേംബർ തീരുമാനിക്കുകയായിരുന്നു. തുടർന്ന്, കമലിന്റെ സിനിമാനിർമാണ കമ്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഖേദം പ്രകടിപ്പിച്ച് പ്രശ്നങ്ങൾ അവസാനിപ്പിക്കാനായിരുന്നു കോടതി നിർദേശിച്ചത്. അതിനുതയ്യാറാകാതെ കമൽഹാസൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

‘തഗ് ലൈഫ്' തടയാനാവില്ലെന്ന്‌ സുപ്രീംകോടതി

ന്യൂഡൽഹി: കമൽഹാസന്റെ ‘തഗ് ലൈഫ്’ സിനിമ സംസ്ഥാനത്തെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാത്തതിന് കർണാടക സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. സെൻസർ ബോർഡ് അംഗീകരിച്ച സിനിമയുടെ പ്രദർശനം സംസ്ഥാനസർക്കാർ ഉറപ്പാക്കണം. ആൾക്കൂട്ടത്തെയും അക്രമിസംഘങ്ങളെയും തെരുവുകൾ കൈയേറാൻ അനുവദിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു. സിനിമയുടെ പ്രദർശനം സംബന്ധിച്ച് തീരുമാനമറിയിക്കാൻ കർണാടക സർക്കാരിന് ഒരുദിവസത്തെ സമയം നൽകിയ സുപ്രീംകോടതി, കേസ് വ്യാഴാഴ്ചത്തേക്കുമാറ്റി.

തമിഴിൽനിന്നാണ് കന്നഡയുണ്ടായതെന്ന കമൽഹാസന്റെ പരാമർശത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് തഗ് ലൈഫ് കർണാടകത്തിൽ പ്രദർശിപ്പിക്കുന്നത് തടഞ്ഞത്. കമൽഹാസൻ മാപ്പുപറഞ്ഞാൽ തീരുന്ന പ്രശ്നമാണിതെന്ന കർണാടക ഹൈക്കോടതിയുടെ നിരീക്ഷണത്തെയും സുപ്രീംകോടതി വിമർശിച്ചു. കമൽഹാസനിൽനിന്ന് മാപ്പ് ആവശ്യപ്പെടേണ്ടത് ഹൈക്കോടതിയുടെ ജോലിയല്ല. ഒരു വ്യക്തി പറയുന്നതിനെ സുവിശേഷസത്യമായി കാണേണ്ടതില്ല. കമൽഹാസൻ പറഞ്ഞതിനെക്കുറിച്ച് പ്രബുദ്ധരായ കർണാടകക്കാർക്ക് ചർച്ചചെയ്യാം. എന്നാൽ, തോക്കുചൂണ്ടി സിനിമ കാണരുതെന്നു പറയാനാവില്ലെന്നും ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, മൻമോഹൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

തിയേറ്റർ കത്തിക്കുമെന്ന ഭയം ജനങ്ങൾക്കുണ്ടാവരുത്. നിയമത്തിന്റെയും മൗലികാവകാശങ്ങളുടെയും സംരക്ഷകർ എന്നനിലയിലാണ് സുപ്രീംകോടതി ഇടപെടുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.

Content Highlights: Know your limits: DK Shivakumar to Kannada activists aft Thug Life ruling

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article