കോടികളെറിഞ്ഞ് മുംബൈ നഗരത്തിൽ വീട് വാങ്ങി വിരാട് കോലിയും അനുഷ്കയും, ഇന്ത്യയിലേക്കു മടങ്ങിയെത്തുമോ?

1 month ago 4

ഓൺലൈൻ ഡെസ്ക്

Published: July 29, 2026 05:54 PM IST

1 minute Read

 anushkasharma/ Instagram
അനുഷ്ക ശർമയും വിരാട് കോലിയും∙ ചിത്രം: anushkasharma/ Instagram

മുംബൈ∙ ലണ്ടനിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിയും അനുഷ്ക ശർമയും ഇന്ത്യയിലേക്കു മടങ്ങിയെത്തുമോ? സമൂഹമാധ്യമങ്ങളിൽ ആരാധകർ ചോദിക്കുന്ന ചോദ്യമാണിത്. ഇന്ത്യയിൽ കോടികളുടെ സ്വത്തുക്കളുള്ള കോലി, മുംബൈയിൽ ആ‍ഢംബര വസതി വാങ്ങിയതാണ് ആരാധകരുടെ സംശയത്തിനു കാരണം. മുംബൈയിലെ വെർസോവയിലാണ് 18.29 കോടി രൂപ മൂല്യമുള്ള 2,644 സ്ക്വയർ ഫീറ്റുള്ള വീട് കോലിയും ഭാര്യ അനുഷ്ക ശർമയും സ്വന്തമാക്കിയത്. അന്ധേരി വെസ്റ്റിലെ റസിഡൻഷ്യല്‍ പ്രോജക്ടിന്റെ ഭാഗമാണ് ഈ വീടും. 

What you should work next

ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്നു വിരമിച്ച കോലി, നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രമാണു കളിക്കുന്നത്. ഏകദിന മത്സരങ്ങളും ഐപിഎലും ഇല്ലാത്ത സമയത്ത് കോലി കുടുംബത്തോടൊപ്പം ലണ്ടനിലാണ് താമസിക്കുന്നത്. 2024 ഫെബ്രുവരി മുതലാണ് കോലി ലണ്ടനിൽ താമസം തുടങ്ങിയത്. ഇന്ത്യയിലെ തിരക്കുകളിൽനിന്നു മാറി കുഞ്ഞിനെ വളർത്തണമെന്ന താൽപര്യത്തിലാണ് കോലി രാജ്യം വിട്ടത്. സുരക്ഷാ കാരണങ്ങളാൽ സൂപ്പർ താരത്തിന്റെ യുകെയിലെ വിലാസവും പുറത്തുവിട്ടിട്ടില്ല. നോർത്ത്‍വെസ്റ്റ് ലണ്ടനിലെ സെന്റ്. ജോൺസ് വുഡിലാണ് കോലിയുടെ വീടെന്ന് മുൻ ഇംഗ്ലണ്ട് താരം ജൊനാഥൻ ട്രോട്ട് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിനു തൊട്ടടുത്താണ് ഇത്. 

2016ൽ മുംബൈയിൽ വീട് വാങ്ങാൻ ശ്രമിച്ച കോലി, അന്നത് വലിയ ചർ‍ച്ചയായതോടെ തീരുമാനത്തിൽനിന്ന് പിൻവാങ്ങിയിരുന്നു. 7,171 സ്ക്വയർഫീറ്റിൽ വരുന്ന നാലു കിടപ്പുമുറികളുള്ള വീടാണ് കോലി അന്നു വാങ്ങാൻ ശ്രമിച്ചത്. ഒരു ഫ്ലാറ്റ് സമുച്ചയത്തിന്റെ 35–ാം നിലയിലുള്ള വീടിന് 34 കോടി രൂപയായിരുന്നു വില. കോലിക്കും അനുഷ്കയ്ക്കും ഇന്ത്യയില്‍ ഗുരുഗ്രാം, അലിബാഗ് എന്നിവിടങ്ങളിലും ഭൂമിയും വീടുകളുമുണ്ട്. വെസ്റ്റ് ഡൽഹി സ്വദേശിയായ കോലിക്ക് ഗുരുഗ്രാമിലെ ‍ഡിഎൽഎഫ് ഫേസ് 1 ല്‍, 10,000 സ്ക്വയർഫീറ്റ് വീടാണുള്ളത്. 80 കോടി രൂപ മൂല്യമുള്ള വീട്ടിൽ സ്വിമ്മിങ് പൂൾ, ജിം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 

What you should work next

അലിബാഗിലെ സിറാദ് ഗ്രാമത്തിൽ അഞ്ച് ഏക്കർ ഭൂമിയാണ് ഈ വർഷം ജനുവരിയിൽ കോലി വാങ്ങിയത്. 37.86 കോടി രൂപയാണ് കോലി ഇതിനായി ചെലവാക്കിയത്. 2022ൽ അലിബാഗിൽ എട്ട് ഏക്കറിലേറെ ഭൂമി വാങ്ങിയ വിരാട് കോലി ഇവിടെ ആഢംബര വസതി നിർമിച്ചിരുന്നു. കോലിയും അദ്ദേഹത്തിന്റെ കുടുംബവും അവധിക്കാലത്ത് ഇവിടെ താമസിക്കാറുണ്ട്. വൺ8 കമ്യൂൺ എന്ന റസ്റ്റോറന്റ് ശൃംഖലയുടെ ഉടമ കൂടിയാണ് കോലി. ബെംഗളൂരുവിലെ ഹോട്ടലിന്റെ ശാഖ നിയമപ്രശ്നങ്ങളെ തുടർന്ന് 2024ൽ അടച്ചുപൂട്ടിയിരുന്നു.

English Summary:

Virat Kohli and Anushka Sharma's caller acquisition of a lavish Rs 18.29 crore spot successful Versova, Mumbai, has sparked wide speculation among fans astir their imaginable instrumentality to India

Read Entire Article