Authored by: അശ്വിനി പി|Samayam Malayalam•1 Jun 2025, 6:47 pm
താണ്ഡവം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായും അൻപേ സിവത്തിൽ കമൽ ഹാസന്റെയും നായികയായി എത്തിയ നടിയാണ് കിരൺ.
കിരൺ രാത്തോഡ് (ഫോട്ടോസ്- Samayam Malayalam) ഷക്കീലയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഞാനായിട്ട് കരിയരിൽ നിന്ന് മാറി നിന്നതല്ല, ഇത്രയും ഹിറ്റുകൾ കൊടുത്തിട്ടും, ഗ്ലാമർ നായിക എന്ന നിലയിൽ എന്നെ അകറ്റി നിർത്തുകയായിരുന്നു. ഗോവയിലേക്ക് സെറ്റിൽഡ് ആയതോടെ കോ സ്റ്റാർസുമായുള്ള കോണ്ടാക്ട് എല്ലാം നഷ്ടപ്പെട്ടു. ഇനി ഞാൻ ചെന്നൈയിലേക്ക് മാറാൻ പോകുകയാണ്, വിജയ് സാറിനെയും കമൽ സാറിനെ എല്ലാം വിളിക്കണം. അവസരങ്ങൾക്ക് വേണ്ടി ആരോടും ചോദിച്ചില്ല എന്നതും തിരിച്ചുവരാതിരിക്കാൻ കാരണമായി. ഇനി എല്ലാവരോടും ചോദിക്കണം. ആക്ടീവാകണം.
Also Read: തലയിൽ വരച്ചിട്ടില്ല, അതിനുള്ള ഭാഗ്യം ഉണ്ടായില്ല; ഏറ്റവും വലിയ ആ നഷ്ടത്തെ കുറിച്ച് റിമി ടോമി, ഇപ്പോഴും വല്ലാത്ത വിഷമം തോന്നുന്നുഅതിനിടയിൽ ഞാൻ വിവാഹിതയായി എന്നൊക്കെയുള്ള വാർത്തകൾ വന്നു. ഞാൻ എന്റെ മേക്കപ് മാനെ കല്യാണം കഴിച്ചു, മൂന്ന് തവണ കല്യാണം കഴിഞ്ഞു, കുട്ടികളുണ്ട് എന്നൊക്കെയാണ് വാർത്തകൾ വന്നത്. ഇത് കേൾക്കുന്ന സംവിധായകരോട്, ഞാൻ വിവാഹം കഴിച്ചിട്ടില്ല, എനിക്ക് കുട്ടികളുമില്ല. അവസരങ്ങൾ തരണം- കിരൺ രാത്തോഡ് പറഞ്ഞു.
ബോളിവുഡിലെ പ്രമുഖ നടി രവീണ തണ്ടോണിന്റെ കസിനാണ്, കോടീശ്വരിയാണ്, ഗോവയിൽ സെറ്റിൽഡ് ആണ് പിന്നെ എന്തിനാണ് ഇൻസ്റ്റഗ്രാമിൽ ചെറയ ഉടുപ്പിട്ട് ഇങ്ങനെ വീഡിയോകൾ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ, എനിക്കവർ കാശ് തരുന്നുണ്ട് എന്നായിരുന്നു കിരൺ രാത്തോഡിന്റെ മറുപടി. ഈ കാശ് എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് തന്റെ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ച് കിരൺ വെളിപ്പെടുത്തി. കുറേ കാശ് റിയൽ എസ്റ്റേറ്റിൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. ഞാൻ ഉടനെ തന്നെ ഒരു ആംബുലൻസ് സർവീസ് ആരംഭിയ്ക്കും. വെറ്റ് ഡോക്ടറും ചികിത്സാ സൗകര്യങ്ങളുമൊക്കെ ആ ആംബുലൻസിലുണ്ടാവും. എവിടെ ഏത് മൃഗം അപകടത്തിൽ പെട്ടു എന്ന വാർത്ത കണ്ടാലും ഈ നമ്പറിലേക്ക് വിളിച്ചാൽ സർവീസ് ലഭിയ്ക്കും. അത് ചെന്നൈയിലാണ് വരാൻ പോകുന്നത് എന്നും കിരൺ രാത്തോഡ് പറഞ്ഞു

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·