
നടൻ കൃഷ്ണ | ഫോട്ടോ: Instagram
ചെന്നൈ: മയക്കുമരുന്നു കേസിൽ ശ്രീകാന്തിനു പിന്നാലെ നടൻ കൃഷ്ണയെയും പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി നുങ്കമ്പാക്കം പോലീസ് സ്റ്റേഷനിൽ ഹാജരായ കൃഷ്ണയെ തൗസന്റ് ലൈറ്റ്‌സ് പോലീസ് സ്റ്റേഷനിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ‘ഈഗിൾ’ എന്ന സിനിമയിൽ അഭിനയിച്ച കൃഷ്ണ തമിഴിൽ അറിയപ്പെട്ടുവരുന്ന നടനാണ്.
കൊക്കെയ്ൻ ഉപയോഗിച്ചതിന് നടൻ ശ്രീകാന്തിനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ കൃഷ്ണയുടെ പേരും ഉയർന്നുവന്നു. കേരളത്തിൽ ഒളിവിലായിരുന്നെന്നു പറയുന്ന കൃഷ്ണ ബുധനാഴ്ച വൈകീട്ടോടെ നാടകീയമായി പോലീസിൽ കീഴടങ്ങുകയായിരുന്നു. താൻ മയക്കുമരുന്നിനടിമയല്ലെന്നും ഹൃദ്രോഗവും ഉദരസംബന്ധമായ അസുഖങ്ങളുമുള്ളതിനാൽ മയക്കുമരുന്ന് ഉപയോഗിക്കാൻ കഴിയില്ലെന്നും കൃഷ്ണ മൊഴി നൽകി. മയക്കുമരുന്ന് എത്തിച്ചുകൊടുത്തതിനു നേരത്തേ പിടിയിലായ അണ്ണാ ഡിഎംകെ മുൻ അംഗം പ്രസാദുമായി നേരിട്ട് ബന്ധമില്ലെന്നും പറഞ്ഞു.
മയക്കുമരുന്നിന് അടിമയാണോ എന്നറിയാൻ വൈദ്യപരിശോധന നടത്തിയതിലും കാര്യമായി ഒന്നും കണ്ടെത്താനായില്ല. പിന്നീട് കൃഷ്ണയുടെ വീട്ടിലും പരിേശാധന നടത്തി. എന്നാൽ, മൊബൈൽ ഫോൺ പരിേശാധിച്ചതിലൂടെയാണ് പോലീസിന് തെളിവുകൾ ലഭിച്ചത്. കൃഷ്ണ ചിലരുമായി കോഡ് ഭാഷയിൽ ബന്ധപ്പെട്ടിരുന്നതായി ഇതിൽ കണ്ടെത്തി. മയക്കുമരുന്നുമായി ബന്ധപ്പെട്ടതായിരുന്നു ഇതിലെ ആശയവിനിമയം. മാത്രമല്ല, തന്റെ കാർ ഡ്രൈവറുടെ മൊബൈൽ ഫോൺ നമ്പറിലൂടെ ബന്ധപ്പെട്ട് കൃഷ്ണ മയക്കുമരുന്ന് വാങ്ങിയതായും കണ്ടെത്തി. ഇതേത്തുടർന്നായിരുന്നു അറസ്റ്റ്.
അറസ്റ്റിലായ നടൻ ശ്രീകാന്തിനെ ജൂലായ് ഏഴുവരെ പുഴൽ ജയിലിലടച്ചിരിക്കുകയാണ്. കൊക്കെയ്ൻ കൈവശം വെച്ചതിന് അറസ്റ്റിലായ പ്രദീപ്, ഘാന സ്വദേശി ജോൺ എന്നിവർ പിടിയിലായതിനു പിന്നാലെയാണ് അന്വേഷണം തുടങ്ങിയത്. അണ്ണാ ഡിഎംകെ മുൻ അംഗം പ്രസാദിന് മയക്കുമരുന്നു കേസിൽ പങ്കുള്ളതിനാൽ രാഷ്ട്രീയബന്ധങ്ങളും വിശദമായി അന്വേഷിക്കുന്നുണ്ട്. ചില രാഷ്ട്രീയനേതാക്കൾക്കും മയക്കുമരുന്നു റാക്കറ്റുകളുമായി ബന്ധമുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സിനിമ-രാഷ്ട്രീയ രംഗത്തുനിന്നുള്ള ചിലരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചതായി പോലീസ് അറിയിച്ചു.
തമിഴ്, തെലുങ്ക് സിനിമകളിൽ അറിയപ്പെടുന്ന ശ്രീകാന്ത് 2002-ൽ തമിഴ് ചിത്രമായ റോജാക്കൂട്ടത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. തെലുങ്കിൽ ‘ശ്രീറാം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. മലയാളത്തിൽ ഹീറോ, ഉപ്പുകണ്ടം ബ്രദേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Content Highlights: Actor Krishna arrested successful Chennai pursuing histrion Srikanth`s apprehension successful a cause case
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·