Published: August 10, 2025 07:33 AM IST
1 minute Read
ഭുവനേശ്വർ ∙ ഇന്ത്യ ആദ്യമായി വേദിയൊരുക്കുന്ന കോണ്ടിനന്റൽ ടൂർ അത്‍ലറ്റിക്സ് ഇന്നു ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ. കോണ്ടിനന്റൽ ടൂർ– ബ്രോൺസ് കാറ്റഗറിയിൽ ഉൾപ്പെട്ട ഏകദിന മീറ്റിൽ പുരുഷ, വനിതാ വിഭാഗങ്ങളിലായി 19 ഇനങ്ങളിലാണ് മത്സരം. 97 ഇന്ത്യൻ താരങ്ങൾക്ക് പുറമേ 16 രാജ്യങ്ങളിൽ നിന്നായി 63 വിദേശ താരങ്ങളും മത്സരത്തിനിറങ്ങും. രാവിലെയും വൈകിട്ടുമായി നടക്കുന്ന മത്സരങ്ങൾ അത്‍ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ യുട്യൂബ് ചാനലിൽ തൽസമയം കാണാം.
അടുത്ത മാസം ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിന് യോഗ്യത നേടാൻ റാങ്കിങ് മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാന താരങ്ങൾ ഇന്നു ഭുവനേശ്വറിൽ മത്സരത്തിനിറങ്ങുന്നത്.
പുരുഷ ലോങ്ജംപിൽ ജെസ്വിൻ ആൽഡ്രിൻ, എം.ശ്രീശങ്കർ, ട്രിപ്പിൾജംപിൽ അബ്ദുല്ല അബൂബക്കർ, 800 മീറ്ററിൽ മുഹമ്മദ് അഫ്സൽ, വനിതാ ലോങ്ജംപിൽ ശൈലി സിങ്, ജാവലിൻത്രോയിൽ അന്നു റാണി തുടങ്ങിയ പ്രമുഖ ഇന്ത്യൻ അത്‍ലീറ്റുകൾ ഇന്ന് മത്സരത്തിനുണ്ട്. ജാവലിൻതാരം നീരജ് ചോപ്രയും സ്റ്റീപ്പിൾ ചേസ് താരം അവിനാഷ് സാബ്‍ലെയും മത്സരത്തിൽനിന്നു പിൻമാറി.
English Summary:








English (US) ·