ഇന്ദ്രന്‍സിനെയും മാധൂവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷ വാസുദേവ് സംവിധാനം ചെയ്യുന്ന ദ്വിഭാഷാ ചിത്രമാണ് ചിന്ന ചിന്ന ആസൈ . ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററും, പാട്ടും എല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അത്രയും ലൈറ്റ് ഹാര്‍ട്ടഡ് ആയിട്ടുള്ള സിനിമയായിരിക്കും ചിന്ന ചിന്ന ആസൈ എന്നത് ഇതുവരെ പുറത്തുവന്ന വിവരങ്ങളില്‍ നിന്നും വ്യക്തമാണ്. ഒരു ഗ്യാപിന് ശേഷം മധൂ ചെയ്യുന്ന മലയാള സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ചിന്ന ചിന്ന ആസൈയുടെ പ്രമോഷന് വേണ്ടി കേരളത്തിലേക്ക് എത്തിയപ്പോഴാണ് ഒരു ഓണ്‍ലൈന്‍ മീഡിയ ഈ ചോദ്യം മധൂവിനോട് ചോദിച്ചത്. ഒരു കോമഡി നടനായി വന്ന ഇന്ദ്രന്‍സിനൊപ്പം ജോഡി ചേര്‍ന്ന് അഭിനയിക്കാന്‍ പലരും തയ്യാറാവില്ല, മാഡം എങ്ങനെയാണ് തയ്യാറായത് എന്നായിരുന്നു ചോദ്യം. അത് തന്റെ ഭാഗ്യമാണ് എന്നായിരുന്നു മധൂവിന്റെ പ്രതികരണം.
നടന്മാര്‍ ആരാണ്, സൂപ്പര്‍സ്റ്റാറാണോ എന്നൊന്നും നോക്കിയല്ല ഞാന്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. എന്നെ സംബന്ധിച്ച് എന്റെ കഥാപാത്രം എന്താണ്, അതിന് എത്രത്തോളം അഭിനയ സാധ്യതയുണ്ട് എന്നതാണ് പ്രാധാനം. സംവിധായകരും പ്രൊഡ്യൂസറും പറയുന്നു, ആ റോള്‍ ഏറ്റെടുക്കുന്നു. പിന്നെ ഇന്ദ്രന്‍സ് സാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായിട്ടാണ് കാണുന്നത്- എന്നാണ് മാധൂ പറഞ്ഞത്.
ഇന്ദ്രന്‍സ് സര്‍ ഒരു ഗംഭീര നടനാണ്, അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ഒരു വലിയ അനുഭവമാണ്. ആ സിനിമയെ കുറിച്ച് ഒരുപാട് വിശേഷങ്ങള്‍ ഇനി ഞങ്ങള്‍ക്ക് പറയാനുണ്ട് എന്നും മധൂ പറഞ്ഞു.
റോജയിലെ പോലെ തന്നെ ഇപ്പോഴും സുന്ദരിയായി കാണുന്നു, എന്താണ് സൗന്ദര്യ രഹസ്യം എന്നായിരുന്നു മറ്റൊരു ചോദ്യം. പ്രത്യേകിച്ചൊന്നുമില്ല, ഞാന്‍ ദൈവത്തെ നന്നായി പ്രാര്‍ത്ഥിക്കും, നല്ല ദൈവ വിശ്വാസിയാണ് എന്ന് മധൂ ചിരിച്ചുകൊണ്ട് മറുപടി നല്‍കി.





English (US) ·