കോമൺവെൽത്ത് ചെസ് അണ്ടർ 12 ചാംപ്യനായി ദിവി ബിജേഷ്

2 months ago 2

മനോരമ ലേഖകൻ

Published: November 17, 2025 02:48 PM IST

1 minute Read

ദിവി ബിജേഷ്
ദിവി ബിജേഷ്

ക്വാലലംപുർ / തിരുവനന്തപുരം∙കോമൺവെൽത്ത് ചെസ് ചാംപ്യൻഷിപ് അണ്ടർ-12 വനിതാ വിഭാഗത്തിൽ ദിവി ബിജേഷ് ജേതാവായി. ഈ മാസം 9 മുതൽ 16 വരെ മലേഷ്യയിൽ നടന്ന ടൂർണമെന്റിൽ 9 റൗണ്ടുകളിലായി 9ൽ 8.5 പോയിന്റോടെയാണ് ദിവി ഒന്നാം സ്ഥാനം നേടിയത്. പ്രായപരിധി പ്രകാരം അണ്ടർ-10 താരമായിട്ടും ദിവിക്കു മികച്ച പ്രകടനം നടത്താനായി.

2025ൽ ദിവി വേൾഡ് കപ്പ് അണ്ടർ-10 ഗേൾസ് ചാംപ്യൻ, വേൾഡ് കെഡറ്റ് റാപ്പിഡ് ചാംപ്യൻ, വേൾഡ് കെഡറ്റ് ബ്ലിറ്റ്‌സ് വൈസ് ചാംപ്യൻ, വേൾഡ് സ്കൂൾസ് ചെസ് വൈസ് ചാംപ്യൻ എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് . 75ൽ അധികം മെഡലുകൾ നേടിയ ദിവി കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ വിമൻ കാൻഡിഡേറ്റ് മാസ്റ്റർ കൂടിയാണ്.

ഇന്ത്യയുടെ ആദ്യ അണ്ടർ-10 ഗേൾസ് ലോകകപ്പ് ചാംപ്യൻ എന്ന ബഹുമതിയും ദിവിക്കു സ്വന്തമാണ്. തിരുവനന്തപുരം കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ദിവി.

English Summary:

Divi Bijesh wins the Commonwealth Chess Championship Under-12. This talented chess prodigy from Kerala has achieved galore accolades astatine a young age, showcasing exceptional accomplishment and determination successful the satellite of chess.

Read Entire Article