Published: September 13, 2025 09:29 PM IST
1 minute Read
ലഹോർ∙ ഏഷ്യാകപ്പിൽ സൂപ്പർ താരം വിരാട് കോലിയുടെ അഭാവം ഇന്ത്യയെ ബാധിക്കുമെന്ന് പാക്കിസ്ഥാൻ മുൻ ക്യാപ്റ്റന്‍ മിസ്‍ബ ഉൾ ഹഖ്. ഇന്ത്യയുടെ ഈ സാഹചര്യം മുതലെടുക്കാൻ സൽമാൻ ആഗ നയിക്കുന്ന പാക്കിസ്ഥാൻ ടീമിനു സാധിക്കണമെന്നും മിസ്ബ ഉൾ ഹഖ് ഒരു യുട്യൂബ് ചാനലില്‍ പ്രതികരിച്ചു. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട നേട്ടത്തിനു പിന്നാലെയാണ് വിരാട് കോലിയും രോഹിത് ശർമയും ട്വന്റി20 ഫോർമാറ്റിൽനിന്നു വിരമിച്ചത്.
‘‘ഇന്ത്യയ്ക്കെതിരെ മികച്ച തുടക്കം ലഭിച്ചില്ലെങ്കിലും, പാക്കിസ്ഥാന് ഇത് നല്ലൊരു അവസരമാണ്. വിരാട് കോലി ഇല്ലെങ്കിൽ ബാറ്റിങ് നിര വ്യത്യസ്തമായിരിക്കും. ഇന്ത്യയുടെ പുതിയ താരങ്ങൾക്ക് പാക്കിസ്ഥാന്റെ ബോളർമാരെ നേരിട്ടു പരിചയമില്ല. ഇന്ത്യയുടെ ടോപ് ഓർഡറിൽ വിള്ളൽ വീഴ്ത്താൻ സാധിച്ചാൽ, തീർച്ചയായും പാക്കിസ്ഥാനു സാധ്യതകൾ ലഭിക്കും. ബോളർമാരാണ് അതിനു ശ്രമിക്കേണ്ടത്.’’– മിസ്‍ബ ഉൾ ഹഖ് വ്യക്തമാക്കി.
ഞായറാഴ്ച രാത്രി ദുബായിൽവച്ചാണ് ഏഷ്യാകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം. യുഎഇയെ കീഴടക്കിയ ടീമില്‍നിന്ന് വലിയ മാറ്റങ്ങൾ ഇന്ത്യ വരുത്താൻ സാധ്യതയില്ല. പാക്കിസ്ഥാനെതിരെയും സഞ്ജു സാംസൺ തന്നെയായിരിക്കും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും ഓപ്പണർമാരാകുമ്പോൾ സഞ്ജു അഞ്ചാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങും.
English Summary:








English (US) ·