കോലി നന്നായി പാടും, മിമിക്രി ചെയ്യും; നല്ല മൂഡിലാണെങ്കില്‍ ആളുകളെ രസിപ്പിക്കുമെന്ന് ധോനി 

5 months ago 5

08 August 2025, 12:37 PM IST

dhoni kohli

Photo | PTI

ളിക്കളത്തിലും പുറത്തും എല്ലായിപ്പോഴും പരസ്പരബഹുമാനം സൂക്ഷിക്കുന്നവരാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയും വിരാട് കോലിയും. പരസ്പരം ഇടപഴകുന്നത് സംബന്ധിച്ച് ഇരുവരും നേരത്തേ പ്രതികരിച്ചിട്ടുമുണ്ട്. ധോനിക്ക് കീഴിലാണ് കോലി ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത് തന്നെ. ഇപ്പോഴിതാ കോലിയെ കുറിച്ച് മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ധോനി. കോലി നന്നായി പാടുമെന്നും മിമിക്രി ചെയ്യുമെന്നും ധോനി പറയുന്നു.

അവൻ നന്നായി പാടും. നല്ല ഗായകനാണ്. നല്ല നർത്തകനാണ്. മിമിക്രിയിലും മിടുക്കനാണ്. അവൻ നല്ല മൂഡിലാണെങ്കിൽ, ആളുകളെ വളരെയധികം രസിപ്പിക്കും. ധോനി ചെന്നൈയിലെ ഒരു പരിപാടിയിൽ വെച്ച് പറഞ്ഞു. ധോനി പ്രതികരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ആരാധകർ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പങ്കുവെക്കുന്നത്.

2020-ലാണ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. കോലിയാകട്ടെ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. ടെസ്റ്റിൽ നിന്നും ടി20 യിൽ നിന്നും താരം വിരമിച്ചു.

അതേസമയം മെസ്സിയുടെ ഇന്ത്യ സന്ദർശനത്തിന്റെ ഭാ​ഗമായി ഇരുവരും ഒരു പ്രദർശന മത്സരത്തിന്റെ ഭാ​ഗമായേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങളും മെസ്സിയും ക്രിക്കറ്റ് കളിച്ചേക്കും. ഡിസംബർ 13 മുതൽ 15 വരെയായിരിക്കും മെസ്സിയുടെ ഇന്ത്യാ സന്ദർശനമെന്നാണ് റിപ്പോർട്ടുകൾ. മുംബൈ, കൊൽക്കത്ത, ഡൽഹി എന്നീ മൂന്ന് നഗരങ്ങൾ മെസ്സി സന്ദർശിച്ചേക്കും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ച് മെസ്സിയെ ആദരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlights: kohli bully successful mimicry singing says dhoni

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article