Published: December 07, 2025 10:27 AM IST
1 minute Read
വിശാഖപട്ടണം∙ ഫിറ്റ്നസിൽ വളരെയധികം ശ്രദ്ധിക്കുന്നയാളാണ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി. വീഗൻ ഡയറ്റും ഭക്ഷണ നിയന്ത്രണവും കടുത്ത പരിശീലനവുമൊക്കെയാണ് വിരാടിന്റെ ദിനചര്യയിലുള്ളത്. ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളിൽനിന്നു വിരമിച്ചെങ്കിലും കോലി ഇപ്പോഴും ഫിറ്റ്നസ് നിലനിർത്തുന്നുണ്ട്. ഏകദിന ഫോർമാറ്റിലെ മികച്ച പ്രകടനം ലക്ഷ്യമിട്ടാണിത്. എന്നാലിപ്പോൾ യശസ്വി ജയ്സ്വാൾ നൽകിയ കേക്ക് കഴിക്കുന്ന കോലിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ചറി നേടിയതിനു പിന്നാലെ ടീം ഹോട്ടലിലെത്തിയപ്പോഴായിരുന്നു ആഘോഷപരിപാടികൾ. ഹോട്ടൽ ജീവനക്കാർ ഒരുക്കിയ കേക്ക് മുറിച്ച ശേഷം ജയ്സ്വാൾ ആദ്യം അത് വിരാട് കോലിക്കു നൽകി. സാധാരണ മധുരം ഒഴിവാക്കാറുള്ള കോലി ഇത്തവണ പക്ഷേ അതു ചെയ്തില്ല. ജയ്സ്വാൾ നല്‍കിയ കേക്ക് കോലി ആസ്വദിച്ചു കഴിച്ചു.
എന്നാൽ പിന്നീട് ജയ്സ്വാൾ കേക്കു നൽകിയ രോഹിത് ശർമ അതു കഴിക്കാതെ മുറിയിലേക്കു പോയി. ‘‘ഞാൻ വീണ്ടും തടി വയ്ക്കും’’ എന്നു പറഞ്ഞായിരുന്നു രോഹിത് സ്ഥലം വിട്ടത്. വിരാട് കോലിക്കൊപ്പം ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്നു വിരമിച്ച രോഹിത്, അവധിക്കാലത്ത് ഫിറ്റ്നസ് മെച്ചപ്പെടുത്താൻ ശ്രമിച്ചിരുന്നു. മുൻപ് ഭാരക്കൂടുതലിന്റെ പേരിൽ താരം വലിയ വിമർശനങ്ങൾ കേട്ടിരുന്നു. പരിശീലകനായ അഭിഷേക് നായർക്കു കീഴിലായിരുന്നു രോഹിതിന്റെ പരിശീലനം.
പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങൾ ഒഴിവാക്കിയ രോഹിത് പത്തു കിലോയിലേറെ ശരീര ഭാരം കുറച്ചിരുന്നു. അതിനു ശേഷമായിരുന്നു താരം ഏകദിന ക്രിക്കറ്റിലേക്കു തിരിച്ചുവന്നത്. ഇന്ത്യൻ ടീമിൽ തകർപ്പൻ പ്രകടനം നടത്തുമ്പോഴും ഫിറ്റ്നസിന്റെ കാര്യത്തിൽ രോഹിത് ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ രോഹിത് ശർമ അർധ സെഞ്ചറി നേടിയിരുന്നു. 73 പന്തുകൾ നേരിട്ട രോഹിത് 75 റൺസടിച്ചാണു പുറത്തായത്.
English Summary:








English (US) ·