Published: August 05 , 2025 11:01 AM IST
1 minute Read
ലണ്ടൻ ∙ ഇന്ത്യയുടെ മഹത്തായ ടെസ്റ്റ് വിജയങ്ങളിൽ ഒരുപക്ഷേ ഏറ്റവും ഉന്നതിയിലുള്ള ജയമാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലേതെന്ന് കെ.എൽ. രാഹുൽ. ‘‘ഇന്ത്യയുടെ മഹത്തായ ടെസ്റ്റ് വിജയങ്ങളിൽ ഒരുപക്ഷേ ഏറ്റവും ഉന്നതിയിലുള്ള ജയമാണിത്. കോലി–രോഹിത്–അശ്വിൻ ത്രയം വിരമിച്ചശേഷം ആരും ഒരു സാധ്യതയും നൽകാതിരുന്ന ടീം പൊരുതി പരമ്പര സമനിലയിലാക്കിയ ജയം.’’
‘‘ ഈ യുവ ടീമിൽ ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷിക്കാം. ഇന്ത്യയ്ക്കു വെളിയിൽ ഇതുപോലുള്ള മഹത്തായ വിജയങ്ങൾ ഇനി നാം ഏറെ നേടും. ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി ശോഭനമാക്കുന്ന പരമ്പരയായിരുന്നു ഇത്’’ – ഓപ്പണിങ് ബാറ്റർ കെ.എൽ.രാഹുൽ പറഞ്ഞു.
English Summary:








English (US) ·