Published: September 27, 2026 09:44 AM IST
1 minute Read
തിരുവനന്തപുരം ∙ ഇന്നു കരിയറിലെ 563–ാം രാജ്യാന്തര മത്സരത്തിനിറങ്ങുന്ന വിരാട് കോലിക്കും 515–ാം മത്സരം കളിക്കുന്ന രോഹിത് ശർമയ്ക്കും ഇതു രണ്ടു പതിറ്റാണ്ട് പിന്നിടുന്ന കളിജീവിതത്തിലെ മറ്റൊരു മത്സരം മാത്രമാകാം. പക്ഷേ, മലയാളികൾക്ക് അങ്ങനെയല്ല. ഈ ഇതിഹാസ താരങ്ങളുടെ കളി നമ്മുടെ മണ്ണിൽ, കൺമുന്നിൽ കാണാനുളള അവസാന അവസരമാകാം ഇത്.
What you should work next
ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ കാര്യവട്ടത്തെ ട്രിവാൻഡ്രം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ് ഇന്ത്യ–വെസ്റ്റിൻഡീസ് ഏകദിന മത്സരം. 39 വയസ്സുകാരനായ രോഹിതും 37 പിന്നിട്ട കോലിയും ഇനിയൊരിക്കൽക്കൂടി കേരള മണ്ണിൽ രാജ്യാന്തര മത്സരത്തിന് എത്താനിടയില്ല. ഈ സ്റ്റേഡിയത്തിലെ ഉയർന്ന വ്യക്തിഗത സ്കോറിന്റെ ഉടമയും കോലി (166 നോട്ടൗട്ട്) ആണ്. ശുഭ്മൻ ഗിൽ നയിക്കുന്ന ഇന്ത്യയും ഷായ് ഹോപ് ക്യാപ്റ്റനായ വിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരമാണിത്.
English Summary:






English (US) ·