കോലി വീണ്ടും ‘ഡക്ക്’, ഗില്ലും പുറത്ത്; ഒരോവറിൽ രണ്ടു വിക്കറ്റ് വീഴ്ത്തി ബാർട്ട്ലെറ്റ്

3 months ago 3

ഓൺലൈൻ ഡെസ്‌ക്

Published: October 23, 2025 08:36 AM IST Updated: October 23, 2025 09:48 AM IST

1 minute Read

വിരാട് കോലി  (Photo by Saeed KHAN / AFP)
വിരാട് കോലി (Photo by Saeed KHAN / AFP)

അഡ്‌ലെയ്ഡ് ∙ ഓസ്ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്യുന്ന ഇന്ത്യയ്ക്കു രണ്ടു വിക്കറ്റ് നഷ്ടം. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (9 പന്തിൽ 9), വിരാട് കോലി (പൂജ്യം) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്കു നഷ്ടമായത്. സേവ്യർ ബാർട്ട്ലെറ്റാണ് മത്സരത്തിന്റെ ഏഴാം ഓവറിൽ ഇരുവരെയും വീഴ്ത്തിയത്. ഒരു ബൗണ്ടറി സഹിതമാണ് ഗിൽ 9 റൺസ് നേടിയത്.

നാലു പന്തുകൾ നേരിട്ടാണ് കോലി വിക്കറ്റിനു മുന്നിൽ കുരുങ്ങിയത്. പരമ്പരയിൽ തുടർച്ചയായ രണ്ടാം ‘ഡക്ക്’ ആണ് കോലിയുടേത്. ആദ്യ മത്സരത്തിലും കോലി സംപൂജ്യനായി മടങ്ങിയിരുന്നു. 8 ഓവറിൽ 2ന് 23 എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശർമയും (34 പന്തിൽ 13), ശ്രേയസ്സ് അയ്യരുമാണ് (0*) ക്രീസിൽയ

∙ ടോസിലും ‘തനിയാവർത്തനം’

ഇന്ത്യ ആദ്യം ബാറ്റും ചെയ്യും. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലെ അതേ പ്ലെയിങ് ഇലവനുമായിട്ടാണ് രണ്ടാം മത്സരത്തിലും ഇന്ത്യ ഇറങ്ങുന്നത്. ഓസീസ് ടീമിൽ മൂന്നു മാറ്റങ്ങളുണ്ട്. അലക്‌‍സ് ക്യാരി, സേവ്യർ ബാർട്ട്ലെറ്റ്, ആദം സാംപ എന്നിവർ ടീമിലെത്തിയപ്പോൾ ജോഷ് ഫിലിപ്പ്, നഥാൻ എല്ലിസ്, മാത്യു കുഹ്‌നെമെൻ എന്നിവർ പുറത്തായി.

 X/BCCI)

ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്‌മാൻ‌ ഗില്ലും ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷും (ചിത്രം: X/BCCI)

English Summary:

Australia vs India, 2nd ODI-Match Live Updates

Read Entire Article