Published: June 03, 2026 02:13 PM IST Updated: June 03, 2026 02:40 PM IST
1 minute Read
മുംബൈ ∙ നിർമിത ബുദ്ധിയുടെയും (എഐ) ഡീപ് ഫേക്കിന്റെ കാലത്ത് വ്യാജ വിഡിയോകളുടെ കുത്തൊഴുക്ക് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ. നിയന്ത്രണങ്ങളില്ലാതെ ഇവ വന്നു നിറയുമ്പോൾ യഥാർഥ വിഡിയോയും വ്യാജമായതും തമ്മിൽ വേർതിരിച്ച് അറിയാൻ പോലും പ്രയാസമാണ്. ഐപിഎൽ സീസൺ അവസാനിച്ചതിനു പിന്നാലെ ടൂർണമെന്റിലെ താരമായ വൈഭവ് സൂര്യവംശിയുടെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
ഇതിഹാസ താരം വിരാട് കോലിയെ വൈഭവ് പരിഹസിക്കുന്ന രീതിയിലായിരുന്നു വിഡിയോ. കോലിയെ ‘സ്ലോ’, ‘സെൽഫിഷ്’ എന്നിങ്ങനെയാണ് വിഡിയോയിൽ വൈഭവ് വിശേഷിപ്പിക്കുന്നത്. പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‌ലെ, കോലിയെപ്പോലെ ഒരു ‘കിങ്’ ആകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചതിനു പിന്നാലെ വൈഭവ് മറുപടി പറയുന്ന രീതിയിലായിരുന്നു വിഡിയോ.
എന്നാൽ, ഈ വിഡിയോ പൂർണമായും വ്യാജമാണ്. ഇതു വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഹർഷ ഭോഗ്‌ലെ സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം കാര്യങ്ങൾ വ്യക്തമാക്കി രംഗത്തെത്തി. താൻ അങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ടില്ലെന്നും സൂര്യവംശി അത്തരമൊരു മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെയും വൈഭവ് സൂര്യവംശിയുടെയും വ്യാജമായി ഡബ് ചെയ്ത ഒരു വിഡിയോ ക്ലിപ്പ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത് വൈഭവിനെ അഹങ്കാരിയും പരുക്കനുമായി ചിത്രീകരിക്കുന്നു. അങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ടില്ല, അങ്ങനെയൊരു മറുപടിയും ഉണ്ടായിട്ടില്ല. ഇത് വളരെ ക്രൂരമാണ്, പ്രത്യേകിച്ച് ആ സംഭാഷണത്തിൽ വളരെ ബഹുമാനത്തോടെ മറുപടി പറഞ്ഞ ഒരു കൊച്ചുകുട്ടിയോട്.’’– ഹർഷ എക്സിൽ കുറിച്ചു.
There is simply a fake dubbed clip of maine and Vaibhav Sooryavanshi doing the rounds connected societal media. It depicts Vaibhav arsenic being rude and cocky. Neither was that question asked nor was determination an reply similar that. It is cruel and mischievous particularly towards a young kid who has been…
— Harsha Bhogle (@bhogleharsha) June 2, 2026ഐപിഎൽ സീസണിൽ തുടങ്ങുന്നതിനു മുന്നോടിയായി വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, ഇഷാൻ കിഷാൻ, സഞ്ജു സാംസൺ തുടങ്ങിയവരെ വേദിയിലിരുത്തി ഹർഷ ഭോഗ്‌ലെ നടത്തിയ സംഭാഷണത്തിന്റെ വിഡിയോ ദൃശ്യങ്ങളാണ് ഡബ് ചെയ്ത് മറ്റൊരു രീതിയിൽ പ്രചരിപ്പിച്ചത്. വൈഭവിന്റെ മറുപടിക്കു പിന്നാലെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ അടക്കം ചിരിക്കുന്നത് വിഡിയോയിൽ കാണാം.
ഐപിഎൽ സീസണിൽ 776 റൺസ് നേടിയ വൈഭവ് സൂര്യവംശി, ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്നു. ഇതുകൂടാതെ മറ്റ് നാലു പുരസ്കാരങ്ങളും താരം നേടി. ഐപിഎൽ ഫൈനലിനു ശേഷം വൈഭവും വിരാട് കോലിയും പരസ്പരം സംസാരിക്കുന്നതും വൈഭവിനെ കോലി അഭിനന്ദിക്കുന്നതുമായ വിഡിയോയും പുറത്തുവന്നിരുന്നു. എന്നാൽ ഇതിനിടെയാണ് കോലിയെ വൈഭവ് അപമാനിച്ചെന്ന രീതിയിൽ വ്യാജ വിഡിയോ പ്രചരിച്ചത്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @RCBTweets എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്
English Summary:





English (US) ·