കോലിക്കു പിന്നാലെ ആർസിബി പരിശീലകനും ആത്മീയ വഴിയിൽ; ഋഷികേശ് സന്ദർശിച്ച് ആൻഡി ഫ്ലവർ

7 months ago 6

മനോരമ ലേഖകൻ

Published: June 22 , 2025 09:29 PM IST

1 minute Read

ആൻഡി ഫ്ലവർ ഋഷികേശ് സന്ദർശനത്തിനിടെ
ആൻഡി ഫ്ലവർ ഋഷികേശ് സന്ദർശനത്തിനിടെ

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീട നേട്ടത്തിനു പിന്നാലെ ഋഷികേശ് സന്ദർശിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പരിശീലകൻ ആൻഡി ഫ്ലവര്‍. രണ്ടാഴ്ചയോളം ഋഷികേശിൽ കഴിഞ്ഞ മുൻ സിംബാബ്‍വെ താരം രാജ്യാന്തര യോഗ ദിനത്തിൽ യോഗ പരിശീലനവും നടത്തി. ആര്‍സിബിയുടെ കിരീട നേട്ടത്തിനു ശേഷം വിരാട് കോലി ആത്മീയ ഗുരു പ്രേമാനന്ദ് ജി മഹാരാജിനെ സന്ദർശിച്ചിരുന്നു.

‘‘കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ‌ ഋഷികേശിലുണ്ട്. യോഗ ഏതാനും മണിക്കൂറുകളുള്ള ക്ലാസല്ല, ലക്ഷക്കണക്കിന് ആളുകളുടെ ജീവിത രീതിയാണെന്ന് എനിക്കു മനസ്സിലായി. ഇവിടത്തെ വ്യായാമങ്ങളെല്ലാം നന്നായി ആസ്വദിച്ചു.’’– ആൻഡി ഫ്ലവർ വാർത്താ ഏജൻസിയായ എഎൻഐയോടു പ്രതികരിച്ചു.

ഐപിഎൽ ഫൈനലിൽ പഞ്ചാബ് കിങ്സിനെ കീഴടക്കിയാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ആദ്യ കിരീടം സ്വന്തമാക്കിയത്. 17 വർഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ബെംഗളൂരു ഫ്രാഞ്ചൈസിയുടെ കിരീടനേട്ടം. ആർസിബി ക്യാപ്റ്റൻ രജത് പാട്ടീദാർ തിരുപ്പതി തിരുമല ക്ഷേത്രത്തിലും സന്ദർശനം നടത്തിയിരുന്നു.

English Summary:

Andy Flower sojourn Rishikesh After RCB’s Historic IPL Win

Read Entire Article