Published: December 25, 2025 08:21 PM IST
1 minute Read
മുംബൈ∙ വിരാട് കോലിയും രോഹിത് ശർമയുമുൾപ്പടെയുള്ള സീനിയർ താരങ്ങൾ വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരം തന്നെ കളിച്ചു തുടങ്ങിയപ്പോൾ, മലയാളി താരം സഞ്ജു സാംസൺ കേരളത്തിന്റെ ത്രിപുരയ്ക്കെതിരായ പോരാട്ടത്തിൽ ഇറങ്ങിയിരുന്നില്ല. കേരളം വമ്പൻ വിജയം നേടിയെങ്കിലും സഞ്ജുവിന്റെ അസാന്നിധ്യം ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.
ത്രിപുരയെ 145 റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്. കേരളത്തിനായി വിഷ്ണു വിനോദ് 102 റണ്‍സെടുത്തു പുറത്താകാതെ നിന്നു. രോഹന്‍ കുന്നുമ്മല്‍ 94 റണ്‍സെടുത്തു. അപ്പോഴും സഞ്ജു സാംസൺ കളിക്കാതിരുന്നത് ആരാധകർക്കു നിരാശയായിരുന്നു. സഞ്ജുവിനു പുറമേ സൂര്യകുമാര്‍ യാദവ്, ശിവം ദുബൈ, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങളും വിജയ് ഹസാരെയിലെ ആദ്യ മത്സരം ഒഴിവാക്കിയിരുന്നു.
സൂര്യകുമാര്‍ യാദവും ശിവം ദുബൈയും ജനുവരി ആറിനും എട്ടിനും രണ്ടു മത്സരങ്ങള്‍ കളിക്കുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ട്വന്‍റി20 ലോകകപ്പ് ടീമിലുള്ള താരങ്ങള്‍ വിജയ് ഹസാരെ ട്രോഫിയിലെ അവസാന ലീഗ് മത്സരങ്ങളില്‍ സൗകര്യം അനുസരിച്ചു കളിച്ചാല്‍ മതിയെന്നാണു ബിസിസിഐയുടെ നിർദേശം. ഇതു പ്രകാരം കേരളത്തിന്റെ അവസാന മത്സരങ്ങളിൽ മാത്രമാകും സഞ്ജു കളിക്കുകയെന്നാണു ലഭിക്കുന്ന വിവരം.
ന്യൂസീലന്‍ഡിനെതിരായ ട്വന്‍റി20 പരമ്പരയിലാണ് സഞ്ജു ഇനി ഇന്ത്യൻ ജഴ്സിയിൽ കളിക്കാനിറങ്ങുക. ലോകകപ്പിനുള്ള അതേ ടീമാണ് ഈ പരമ്പരയിൽ ഇറങ്ങുന്നത്. ജനുവരി 21നാണു പരമ്പരയിലെ ആദ്യ മത്സരം. അതിനു മുൻപ് കേരളത്തിനായുള്ള ഏതെങ്കിലും രണ്ടു മത്സരങ്ങളിൽ സഞ്ജു കളിക്കാനിറങ്ങും.
English Summary:








English (US) ·