12 May 2025, 02:41 PM IST
.jpg?%24p=c7fdb1b&f=16x10&w=852&q=0.8)
വിരാട് കോലി | PTI
രോഹിത് ശര്‍മയ്ക്ക് പിന്നാലെയാണ് വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോലി വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റിൽ പറഞ്ഞു.എന്നാല്‍ വിരാട് കോലി വിരമിച്ചതിന് പിന്നാലെ ആരാധകര്‍ തിരഞ്ഞത് മറ്റൊരു കാര്യമാണ്. വിരമിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ #269 എന്ന് കുറിച്ചിരുന്നു. ഇതാണ് ആരാധകര്‍ക്കിടയില്‍ അമ്പരപ്പുളവാക്കിയത്. ഇതിന്റെ കാരണം ആരാധകര്‍ അന്വേഷിച്ചിറങ്ങി. ഒടുക്കം അത് കണ്ടെത്തുകയും ചെയ്തു.
കോലിയുടെ ക്യാപ് നമ്പറാണ് 269. ഇതാണ് കോലി പോസ്റ്റിന് താഴെ സൂചിപ്പിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന ഓരോ താരങ്ങള്‍ക്കും ക്യാപ് നമ്പര്‍ നല്‍കും. ഓരോ ഫോര്‍മാറ്റിലും താരങ്ങള്‍ അരങ്ങേറുന്നത് പ്രകാരമാണ് ഇത് നല്‍കുന്നത്. അതായത് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന 269-ാമത് താരമാണ് കോലി എന്നര്‍ഥം. രോഹിത് ശര്‍മയുടെ ക്യാപ് നമ്പര്‍ 280 ആണ്.
2011-ൽ വെസ്റ്റ് ഇൻഡീസിനെതിരേയായിരുന്നു ടെസ്റ്റിൽ കോലിയുടെ അരങ്ങേറ്റം. ഈ വർഷം ഓസ്‌ട്രേലിയക്കെതിരേ ബോർഡർ-ഗാവസ്‌കർ ട്രോഫിയിലാണ് അവസാനമായി കളിച്ചത്. ടെസ്റ്റിൽ 14 സീസണുകളിലായി ഇന്ത്യൻ കുപ്പായമണിയുന്ന കോലി 123 ടെസ്റ്റുകളിൽ കളിച്ചു. 9230 റൺസ് നേടിയിട്ടുണ്ട്. 68 ടെസ്റ്റുകളിൽ ടീമിനെ നയിച്ചു. 40 ജയം നേടി. ഇന്ത്യയെ കൂടുതൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ്. ക്യാപ്റ്റനായിരിക്കുന്ന കാലത്ത് ബാറ്ററായും തിളങ്ങി. ഏഴ് ഇരട്ടസെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്. ടി20 ലോകകപ്പ് വിജയത്തിനുശേഷം ട്വന്റി-20 ക്രിക്കറ്റിൽനിന്ന് കോലി വിരമിച്ചിരുന്നു. ഇനി ഏകദിനത്തിൽ മാത്രമാണ് താരത്തെ കാണാനാവുക.
Content Highlights: kohli status station 269 stands for headdress number








English (US) ·