കോലിയുടെ വിജയത്തിന് കാരണം ആത്മീയത, അത് എപ്പോഴും ശരിയായ പാത കാണിച്ചുതരുന്നു -സപ്തമി ​ഗൗഡ

7 months ago 7

05 June 2025, 03:31 PM IST

Sapthami Gowda and Kohli

സപ്തമി ​ഗൗഡ, വിരാട് കോലി | ഫോട്ടോ: Instagram, AFP

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ ഐപിഎൽ കിരീടനേട്ടത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കന്നഡ നടി സപ്തമി ​ഗൗഡ. ആർസിബിയുടെ കിരീട നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചെഴുതിയ സോഷ്യൽ മീഡിയാ കുറിപ്പിൽ വിരാട് കോലിയെക്കുറിച്ച് സപ്തമി പറഞ്ഞ ഒരു കാര്യം ചർച്ചയാവുകയാണ്. ഒരു തലമുറയെ മുഴുവൻ ക്ഷമയും സഹിഷ്ണുതയും കഠിനാധ്വാനവും പഠിപ്പിച്ച താരമാണ് വിരാട് കോലി എന്ന് സപ്തമി പറയുന്നു.

18 വർഷങ്ങൾക്കുശേഷം നമ്മുടെ പതിനെട്ടുകാരൻ എവിടെയെത്തി എന്നുനോക്കൂ എന്ന് സപ്തമി എഴുതി. നിന്റെ കഴിവിന്റെ പരമാവധി നൽകിയതിന് നന്ദി പറയുന്നു. കോലിയുടെ വിജയത്തിനുകാരണം ആത്മീയതായണെന്നും കാന്താര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരം കുറിച്ചു.

നമുക്ക് മുൻപും ഉറക്കമില്ലാത്ത രാത്രികൾ ഉണ്ടായിട്ടുണ്ട്. ഇന്നും ഒരു ഉറക്കമില്ലാത്ത രാത്രിയായിരിക്കും. പക്ഷേ ഇതൽപ്പം വ്യത്യസ്തമായിരിക്കും.
ക്ഷമ, സ്ഥിരോത്സാഹം, സമർപ്പണം, സ്നേഹം, കഠിനാധ്വാനം എന്നിവയ്ക്ക് എന്തു ചെയ്യാനാകുമെന്ന് ഒരു തലമുറയെ മുഴുവൻ പഠിപ്പിച്ചതിന് നന്ദി. ആത്മീയതയ്ക്ക് അതിന്റേതായ വഴിയുണ്ട്. അത് എല്ലായ്പ്പോഴും ശരിയായ പാത കാണിച്ചുതരുന്നു. സപ്തമി കൂട്ടിച്ചേർത്തു. കോലി ഐപിഎൽ കപ്പുയർത്തുന്ന ദൃശ്യം ടെലിവിഷനിൽ കാണുന്നതിന്റെ വീഡിയോക്കൊപ്പമായിരുന്നു നടിയുടെ കുറിപ്പ്.

അനുഷ്കയുമായുള്ള വിവാഹത്തിനുശേഷം കോലി ജീവിതത്തിൽ ആത്മീയമായ കാര്യങ്ങൾക്കുകൂടി പ്രാധാന്യം നൽകിയിരുന്നു. വൃന്ദാവനം, ഉജ്ജയിൻ മഹാകലേശ്വർ ക്ഷേത്രം, ആശ്രമങ്ങൾ തുടങ്ങി നിരവധി ആത്മീയ കേന്ദ്രങ്ങള്‍ കോലിയും അനുഷ്ക ശർമയും ഒരുമിച്ച് സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

Content Highlights: Sapthami Gowda expresses joyousness implicit RCB`s IPL victory, highlighting Virat Kohli`s dedication

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article