കോലിയോ ശ്രേയസോ അല്ല, ഏറ്റവും മികച്ച ക്യാപ്റ്റൻ സഞ്ജു; എന്നെ ഡെത്ത് ഓവർ ബോളറാക്കി: പിന്തുണച്ച് ഇന്ത്യൻ താരം

1 week ago 1

ഓൺലൈൻ ഡെസ്ക്

Published: January 12, 2026 10:59 AM IST

1 minute Read

India's Sanju Samson celebrates reaching his period  during the archetypal  T20 planetary   cricket lucifer  betwixt  South Africa and India astatine  Kingsmead Stadium successful  Durban connected  November 8, 2024. (Photo by PHILL MAGAKOE / AFP)
സഞ്ജു സാംസൺ. Photo: PhilMagakoe/AFP

മുംബൈ∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ച് ഇന്ത്യൻ സ്പിന്നർ യുസ്‍വേന്ദ്ര ചെഹൽ. താൻ കളിച്ചിട്ടുള്ള ടീമുകളെടുത്താൽ ഏറ്റവും നല്ല ക്യാപ്റ്റൻ സഞ്ജുവാണെന്നും ഡെത്ത് ഓവറുകളിൽ പോലും തന്നെ ഉപയോഗിക്കാനുള്ള ധൈര്യം സഞ്ജു കാണിച്ചതായും ചെഹൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.  ഐപിഎലിൽ 2022 മുതൽ 2024 വരെ രാജസ്ഥാൻ റോയൽസില്‍ സഞ്ജുവിന്റെ വിശ്വസ്ത ബോളറായിരുന്നു ചെഹൽ. കഴിഞ്ഞ ഐപിഎലിൽ ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിങ്സിലാണ് ചെഹൽ കളിച്ചത്.

2026 സീസണിലും പഞ്ചാബിന്റെ താരമായി ചെഹൽ കളിക്കാനിറങ്ങും. എങ്കിലും സഞ്ജു തന്നെയാണ് മികച്ച നായകനെന്ന കാര്യത്തിൽ ചെഹലിനു സംശയമൊന്നുമില്ല. ‘‘സഞ്ജുവിനു കീഴിലാണ് ഞാന്‍ മികച്ചൊരു ബോളറായി മാറിയത്. മറ്റൊരു ക്യാപ്റ്റനും ഡെത്ത് ഓവറുകൾ എറിയാൻ സ്പിന്നര്‍മാരെ ഉപയോഗിച്ചിട്ടുണ്ടാകില്ല. സഞ്ജു എന്നെ ശരിക്കുമൊരു ഡെത്ത് ഓവർ‌ ബോളറാക്കി മാറ്റിയിട്ടുണ്ട്. ആ സമയത്താണ് എനിക്ക് ഡെത്ത് ഓവറുകളിൽ കൂടുതൽ വിക്കറ്റുകൾ ലഭിച്ചിട്ടുള്ളതും. സഞ്ജു ഒരിക്കലും നിങ്ങളെ ശല്യം ചെയ്യില്ല. നമുക്കു തോന്നുന്ന രീതിയിൽ പന്തെറിയാൻ അനുവദിക്കും. അതാണ് അദ്ദേഹത്തിന്റെ ശൈലി.’’– ചെഹൽ വ്യക്തമാക്കി.

ഐപിഎലിലെ മൂന്നു സീസണുകളിൽ രാജസ്ഥാൻ റോയൽസിൽ കളിച്ച ചെഹൽ, 27,21,18 വിക്കറ്റുകൾ വീതമാണ് ഓരോ സീസണിലും നേടിയത്. 2025 ലെ മെഗാലേലത്തിനു മുൻപാണ് ചെഹലിനെ രാജസ്ഥാൻ റിലീസ് ചെയ്തത്. എന്നാല്‍ ലേലത്തിൽ പഞ്ചാബ് കിങ്സ് 18 കോടി രൂപ നൽകി ചെഹലിനെ സ്വന്തമാക്കി. ഐപിഎലിൽ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിനു വേണ്ടി വിരാട് കോലിക്കു കീഴിലും ചെഹൽ കളിച്ചിട്ടുണ്ട്. അതേസമയം 2025 മിനി ലേലത്തിനു മുൻപ് രാജസ്ഥാൻ വിട്ട സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലാണ് ഇനി കളിക്കുക.

Sanju Samson is amazing. Under him one became a amended bowler. Till past nary captains utilized to vessel spinners successful the death. Sanju made maine a decease implicit bowler and one had the astir wickets successful the decease overs. He won't disturb you and let you to vessel arsenic you similar - Yuzi pic.twitter.com/7TgSgIwdyc

— 𝗕𝗥𝗨𝗧𝗨 (@Brutu24) January 10, 2026

English Summary:

Sanju Samson is praised arsenic the champion skipper by Yuzvendra Chahal. Chahal highlighted Samson's courageousness successful utilizing him during important decease overs successful IPL matches

Read Entire Article