കോഴിക്കോടിനെ ഇളക്കിമറിച്ച് ലാലേട്ടൻ! കാമ്പ്രത്ത് സഹോദരന്മാർക്കൊപ്പം താരം; യഥാർത്ഥ വിജയം സംഭവിക്കേണ്ടത് വീട്ടിൽ നിന്നും

5 months ago 7

Authored by: ഋതു നായർ|Samayam Malayalam18 Aug 2025, 8:05 am

ആരും കൊതിച്ചുപോകുന്ന തുടക്കമാകട്ടെ! സ്വന്തം കുടുംബത്തിൽ നിന്നും സഹോദരന്മാർ ഇങ്ങനെ നിൽകുമ്പോൾ അത് വയ്യ തുടക്കമാകട്ടെ എന്നാണ് ലാലേട്ടനും ആശംസിക്കുന്നത്

mohanlal vinsmera jewels inaguration successful  calicut latest video goes viralhമോഹൻലാൽ(ഫോട്ടോസ്- Samayam Malayalam)
കോഴിക്കോടിനെ ഇളക്കിമറിച്ച് ലാലേട്ടൻ! ജ്യൂലറി ഷോറൂം ഉദ്‌ഘാടനത്തിന് എത്തിയതാണ് അദ്ദേഹം. കാമ്പ്രത്ത് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഷോറൂം ഉദ്‌ഘാടനത്തിനാണ് ലാലേട്ടൻ എത്തിയത്. വിൻസ്‌മേരയുടെ പരസ്യ ചിത്രത്തിൽ ലാലേട്ടൻ വ്യത്യസ്ത ലുക്കിൽ എത്തിയതും ഏറെ വൈറൽ ആയിരുന്നു.

നമ്മുടെ പ്രിയപ്പെട്ട കോഴിക്കോട് നഗരത്തിൽ ഇങ്ങനെ നിൽക്കുമ്പോ ഒരു സന്തോഷം തോനുന്നു; യഥാർത്ഥ വിജയം സംഭവിക്കേണ്ടത് വീട്ടിൽ നിന്നുമാണ്. വിൻസ്‌മേരയുടെ പുതിയ യാത്രയിൽ എന്നെയും പങ്കാളി ആക്കിയതിൽ ഒരുപാട് സന്തോഷം തോന്നുന്നു. ആ നന്ദിയും ഞാൻ അറിയിക്കുന്നു. ആഗോള മികവ് കൈ വരുന്നതിന് അപ്പുറം നമ്മുടെ സംസ്കരത്തിന്റെ മികവും കൂടി പരിഗണിക്കുന്ന ബ്രാൻഡുകൾ കുറവാണ്. അങ്ങനെഇതെല്ലം പരിഗണിക്കുന്നു എന്ന പ്രത്യേകതയും വിൻസ്‌മേരക്ക് ഉണ്ട്.


കണ്ണൂർ ജില്ലയിലെ കണ്ണാടിപ്പറമ്പ് എന്ന കൊച്ചു ഗ്രാമത്തിൽ നിന്നുമാണ് ഈ സഹോദരന്മാരുടെ യാത്ര. തികഞ്ഞ അർപ്പണബോധവും ആത്മാർത്ഥതയും ആണ് ഇവരുടെ കൈമുദ്ര,. അങ്ങനെയാണ് ഇവർ വളർന്നത്. പ്രകാശ് വർമ്മ മികച്ച രീതിയിൽ സംവിധാനം ചെയ്ത പരസ്യത്തിലും ഞങ്ങൾ പകർത്താൻ ശ്രമിച്ചത് ഈ പ്രതിബന്ധതയാണ്. ആ പരസ്യം നിങ്ങൾ വൈറൽ ആക്കിയതോടെ നിങ്ങളുടെ സ്നേഹവും പ്രതീക്ഷയും നിങ്ങളുടെ ഈ സാന്നിധ്യത്തിൽ പോലും വ്യക്‌തംആകുന്നു. ഇതിന്റെ രൂപ കല്പന പോലും ഉപഭോക്താക്കളുടെ ഇഷ്ടം അനുസരിച്ചാണ് ചെയ്തിരിക്കുന്നത്.

ALSO READ: അമ്മയല്ല ചേച്ചിയമ്മ! കാവ്യക്ക് ഇറങ്ങാൻ പറ്റാത്തപ്പോൾ മീനാക്ഷി അല്ലാതെ ആരിറങ്ങും; വൈറൽ ചിത്രങ്ങളും ചർച്ചകളുംകേരളത്തിലും യു എയിലും നിരവധി ഷോറൂമുകൾ വരുന്നുണ്ട്. ഒരു ഇന്റർനാഷണൽ ബ്രാൻഡിന്റെ പിറവി കൂടിയാണ് ഇന്ന് ഇവിടെ നടക്കുന്നത് എന്നും ലാലേട്ടൻ പറഞ്ഞു.


ലക്ഷകണക്കിന് ആളുകൾ ആണ് പരസ്യചിത്രം മണിക്കൂറുകൾ കൊണ്ട് കണ്ടത്. വിൻസ്‌മേര ഗ്രൂപ്പിന്റെ ഉടമകളായ കാമ്പ്രത്ത് സഹോദരന്മാർക്കൊപ്പം ലാലേട്ടൻ എത്തിയപ്പോൾ പരസ്യചിത്രം സംവിധാനം ചെയ്തത് പ്രകാശ് വർമ്മ ആയിരുന്നു. തുടരും സിനിമക്ക് ശേഷം ബെൻസും ജോർജ് സാറും വീണ്ടും സ്‌ക്രീനിൽ എത്തിയതിന്റെ സന്തോഷം ആയിരുന്നു സിനിമ പ്രേമികൾക്ക്. അതേസമയം ലാലേട്ടന്റെ ഏറ്റവും പുത്തൻ ചിത്രം ഹൃദയപൂർവ്വം റിലീസിന് തയ്യാറെടുക്കുകയാണ്.

ആശിര്‍വാദ് സിനിമാസിന്റെ നിര്‍മാണത്തില്‍ സത്യന്‍ അന്തിക്കാട് സംവിധാനംചെയ്യുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം.

Read Entire Article