ക്യാച്ച് കൈവിട്ട സിറാജിന്റെ അബദ്ധം; ഇന്ത്യയുടെ വിജയ സാധ്യത തല്ലിക്കെടുത്തി ഹാരി ബ്രൂക്ക് | Video

5 months ago 5

03 August 2025, 08:22 PM IST

oval-test-siraj-drops-brook-catch

Photo: AP

കെന്നിങ്ടണ്‍: ഓവല്‍ ടെസ്റ്റിനിടെ ഹാരി ബ്രൂക്കിന്റെ നിര്‍ണായക ക്യാച്ച് കൈവിട്ട് മുഹമ്മദ് സിറാജ്. താരത്തിന്റെ പിഴവിന് ഇന്ത്യയ്ക്ക് നല്‍കേണ്ടിവന്നത് വലിയ പിഴയാണ്. ബ്രൂക്കിന്റെ സെഞ്ചുറി മികവില്‍ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരേ വിജയത്തിലേക്ക് കുതിക്കുകയാണ് ഇംഗ്ലണ്ട്.

നാലാം ദിനം ബെന്‍ ഡക്കറ്റിനെയും ഒലി പോപ്പിനെയും പുറത്താക്കി ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കിയ സമയത്താണ് ഹാരി ബ്രൂക്കിനെയും പുറത്താക്കാനുള്ള അവസരം ലഭിച്ചത്. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ 35-ാം ഓവറിലെ ആദ്യ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ചതായിരുന്നു ബ്രൂക്ക്. എന്നാല്‍ ടോപ്പ് എഡ്ജ് ചെയ്ത പന്ത് ലോങ് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജിന്റെ നേര്‍ക്ക്. ബൗണ്ടറി റോപ്പിന് തൊട്ടരികില്‍വെച്ച് പന്ത് പിടിച്ച സിറാജിന് പക്ഷേ ശരീരത്തെ നിയന്ത്രിക്കാനായില്ല. റോപ്പിന്റെ സ്ഥാനം കൃത്യമായി അറിയാതെ ക്യാച്ചെടുത്ത ശേഷം സിറാജ് അബദ്ധത്തില്‍ റോപ്പില്‍ ചവിട്ടുകയായിരുന്നു.

ഈ സമയം പ്രസിദ്ധ് വിക്കറ്റ് ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍ സിറാജ് കാണിച്ച അബദ്ധത്തില്‍ എല്ലാവരും ഞെട്ടി. ഈ സമയം വ്യക്തിഗത സ്‌കോര്‍ 19 റണ്‍സ് മാത്രമുണ്ടായിരുന്ന ബ്രൂക്ക് സെഞ്ചുറി നേടിയാണ് പുറത്തായത്. 98 പന്തില്‍ നിന്ന് രണ്ടു സിക്‌സും 14 ഫോറുമടക്കം 111 റണ്‍സെടുത്ത ബ്രൂക്ക് മത്സരത്തിലെ ഇന്ത്യയുടെ സാധ്യതകളെ തല്ലിക്കെടുത്തിയാണ് പുറത്തായത്. നാലാം വിക്കറ്റില്‍ ജോ റൂട്ടിനെ കൂട്ടുപിടിച്ച് 195 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടും ബ്രൂക്ക് പടുത്തുയര്‍ത്തി.

Content Highlights: India misses important accidental arsenic Siraj drops Brook`s catch. Brook capitalizes with a century

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article