ക്യാപ്റ്റനാകാൻ വന്ന ഗില്‍ ടീമിലേ ഇല്ല, സൂര്യ ‘ഫുള്‍ ഫിറ്റ്’; ഏഷ്യാ കപ്പിന് പന്തെറിയാൻ ആളില്ല!

5 months ago 5

ഓൺലൈൻ ഡെസ്ക്

Published: August 18, 2025 09:27 AM IST

1 minute Read

  • ഓപ്പണറായി സഞ്ജു സാംസൺ തുടർന്നേക്കും

suryakumar-yadav
സൂര്യകുമാർ യാദവ് ബാറ്റിങ്ങിനിടെ. Photo: X@MI

ന്യൂഡൽഹി∙ ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ, സിലക്ടർമാർ കരുതിവച്ചിരിക്കുന്നത് വമ്പൻ സർപ്രൈസുകളെന്ന് വിവരം. ആദ്യ ഘട്ടത്തിൽ ടീമിന്റെ നായകസ്ഥാനത്തേക്കു വരെ പരിഗണിച്ചിരുന്ന ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ സിലക്ടർമാർ തഴഞ്ഞതായാണ് വിവരം. നിലവിലെ ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ശസ്ത്രക്രിയയ്ക്കു ശേഷം ഫിറ്റ്നസ് വീണ്ടെടുത്തതോടെയാണ് ഗില്ലിന്റെ വഴിയടഞ്ഞത്.

ഓപ്പണറായി അഭിഷേക് ശർമ– സഞ്ജു സാംസൺ സഖ്യം തുടർന്നേക്കും. മൂന്നാം നമ്പറിൽ തിലക് വർമയും നാലാം നമ്പറിൽ സൂര്യകുമാറും എത്തും. ഇതോടെ ടോപ് ഓർഡറിൽ ഗില്ലിനെ ഉൾപ്പെടുത്താൻ സാധിക്കാതെ വരും. ഇതുകൊണ്ടാണ് ടെസ്റ്റ് ടീം ക്യാപ്റ്റനെ ഏഷ്യാ കപ്പ് ടീമിൽ പരിഗണിക്കേണ്ടെന്ന് സിലക്ടർമാർ തീരുമാനിച്ചതെന്നാണ് വിവരം. സെപ്റ്റംബർ 9 മുതൽ യുഎഇയിലാണ് ടൂർണമെന്റ്.

മുൻനിര സെറ്റ്അഭിഷേക്, സഞ്ജു, തിലക്, സൂര്യ എന്നിവരടങ്ങുന്ന മുൻനിര ബാറ്റിങ്ങിൽ ബാക്കപ് ഓപ്പണറായി യശസ്വി ജയ്സ്വാളോ സായ് സുദർശനോ എത്തിയേക്കും. അ‍ഞ്ചാം നമ്പറിൽ റിങ്കു സിങ്ങിനാണ് സാധ്യത. ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു തുടരും. ഇതോടെ രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ജിതേഷ് ശർമയ്ക്കോ ധ്രുവ് ജുറേലിനോ നറുക്കുവീഴും. രണ്ടു വിക്കറ്റ് കീപ്പർമാരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാൽ റിങ്കുവിനു പകരം ഇവരിൽ ഒരാൾ അഞ്ചാം നമ്പറിൽ എത്തും.

ശക്തം മധ്യനിരഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ എന്നീ ഓൾറൗണ്ടർമാരിൽ 3 പേർ ആദ്യ ഇലവനിൽ എത്തും. ഇടംകൈ സ്പിന്നറായ അക്ഷർ ടീമിൽ ഉണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പാണ്. ഇതോടെ വാഷിങ്ടൻ എല്ലാ മത്സരങ്ങളും കളിക്കാൻ സാധ്യതയില്ല. ദുബെ, നിതീഷ് എന്നിവരിൽ ഒരാൾക്കു മാത്രമായിരിക്കും അവസരം.

ബോളിങ് ആശങ്കമുൻനിരയിലും മധ്യനിരയിലും പ്രതിഭാ ധാരാളിത്തമാണ് പ്രശ്നമെങ്കി‍ൽ ബോളിങ്ങിൽ കടുത്ത ആൾക്ഷാമമാണ് ടീം നേരിടുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയി‍ൽ കളിച്ച ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവർക്ക് ഏഷ്യാ കപ്പിൽ വിശ്രമം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. ഈ സാഹചര്യത്തിൽ അർഷ്ദീപ് സിങ്ങിനായിരിക്കും പേസ് ബോളിങ്ങിന്റെ ചുമതല. ടീമിൽ പേസ് ബോളിങ് ഓൾറൗണ്ടർമാർ ഉള്ള സാഹചര്യത്തി‍ൽ രണ്ടു പേസർമാർ മാത്രമായിരിക്കും ആദ്യ ഇലവനിൽ എത്തുക. ടീമിലെ ഏക സ്പെഷലിസ്റ്റ് സ്പിന്നറായി വരുൺ ചക്രവർത്തി തുടരും.

English Summary:

Asia Cup T20: Inside Scoop connected India's Team Selection and Unexpected Omissions

Read Entire Article