07 July 2025, 04:48 PM IST

Photo: AFP
ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ രവീന്ദ്ര ജഡേജ. മത്സരത്തിന്റെ അഞ്ചാം ദിവസം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സും ജാമി സ്മിത്തും ക്രീസിലുള്ളപ്പോഴായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള സ്റ്റമ്പ് മൈക്ക് സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.
സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗില്‍, ലോങ് ഓണ്‍ ഫീല്‍ഡറുടെ സ്ഥാനം മാറ്റാന്‍ ജഡേജയോട് നിര്‍ദേശിക്കുകയായിരുന്നു. ആ സമയം വലിയ ഷോട്ടുകള്‍ കളിക്കാന്‍ സ്‌റ്റോക്ക്‌സ് ശ്രമിക്കുന്നുണ്ടായിരുന്നു. താരത്തിന്റെ വിക്കറ്റ് നേടാന്‍ വേണ്ടി ഫീല്‍ഡിങ് പൊസിഷന്‍ മാറ്റാനായിരുന്നു ഗില്ലിന്റെ നിര്‍ദേശം.
''ജഡ്ഡു ഭായ്, അദ്ദേഹത്തെയും കുറച്ച് കയറ്റിനിര്‍ത്തൂ, അയാള്‍ (സ്റ്റോക്ക്‌സ്) സ്‌റ്റെപ്പ് ഔട്ട് ചെയ്ത് ഒരണ്ണം അടിക്കാന്‍ ശ്രമിക്കട്ടെ'', എന്നായിരുന്നു ഗില്‍ പറഞ്ഞത്.
എന്നാല്‍, ''അവനെ അവിടെ നിര്‍ത്തിയിട്ട് യാതൊരു പ്രയോജനവുമില്ല. പന്ത് ആ വഴിക്ക് പോകുകയാണെങ്കില്‍, അത് പിടിക്കാന്‍ അവിടെ ആരെങ്കിലും വേണം.'' എന്നായിരുന്നു ജഡേജയുടെ മറുപടി. ഇതോടെ ഗില്‍ കൂടുതലൊന്നും പറയാതെ പിന്‍വാങ്ങുകയായിരുന്നു.
ലോങ് ഓണ്‍ ഫീല്‍ഡറെ സര്‍ക്കിളിനുള്ളില്‍ നിര്‍ത്തി സ്റ്റോക്ക്‌സിനെ സ്‌റ്റെപ്പ് ഔട്ട് ചെയ്ത് വലിയ ഷോട്ട് കളിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു ഗില്ലിന്റെ തന്ത്രം.
Content Highlights: During the India vs England Test, Jadeja refused to travel Gill`s instructions connected tract placement








English (US) ·