‘ക്യാപ്റ്റൻ’ വൈഭവിന് ശിശുദിനത്തിൽ അരങ്ങേറ്റം; പക്ഷേ കളി തോറ്റു, ബാറ്റിങ്ങിലും തിളങ്ങിയില്ല; എങ്കിലും ചരിത്രനേട്ടം സ്വന്തമാക്കി 15കാരൻ

5 days ago 4

ഓൺലൈൻ ഡെസ്‌ക്

Published: November 14, 2026 02:47 PM IST Updated: November 14, 2026 02:56 PM IST

1 minute Read

വൈഭവ് സൂര്യവംശി  (Photo by Oli SCARFF / AFP)
വൈഭവ് സൂര്യവംശി (Photo by Oli SCARFF / AFP)

ഇൻഡോർ ∙ ശിശുദിനത്തിൽ ക്യാപ്റ്റനായി അരങ്ങേറിയ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിക്ക്, ആദ്യ മത്സരത്തിൽ തോൽവി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിൽ വൈഭവ് സൂര്യവംശി നയിച്ച ബിഹാർ ടീം അ‍ഞ്ച് വിക്കറ്റിന്റെ തോൽവിയാണ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ബിഹാർ ഉയർത്തിയ 138 റൺസെന്ന കുഞ്ഞൻ വിജയലക്ഷ്യം 16.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ സൗരാഷ്ട്ര മറികടന്നു. ഇന്ത്യൻ താരം ജയ്‌ദേവ് ഉനദ്ഘട്ടാണ് സൗരാഷ്ട്രയുടെ ക്യാപ്റ്റൻ.

What you should work next

ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ തന്നെ ടോസ് ഭാഗ്യവും വൈഭവിനൊപ്പമായിരുന്നു. ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ വൈഭവിന് പക്ഷേ കാര്യമായ സംഭാവന നൽകാനായില്ല. ഓപ്പണറായി ഇറങ്ങിയ താരം 12 പന്തിൽ 18 റൺസെടുത്താണ് പുറത്തായത്. ഒരു സിക്സും രണ്ടു ഫോറുമാണ് താരത്തിന്റെ ബാറ്റിൽനിന്നു പിറന്നത്. 38 റൺസെത്ത് പൃഥ്വി രാജാണ് ബിഹാർ നിരയിലെ ടോപ് സ്കോറർ. അൽത്താമിഷ് അഷ്റഫ് (20 പന്തിൽ 24), രഘുവേന്ദ്ര പ്രതാപ് സിങ് (21 പന്തിൽ 14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. സൗരാഷ്ട്രയ്ക്കായി ചേതൻ സ്കറിയയും പ്രേരക് മങ്കാദും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്‌ട്ര അതിവേഗം വിജയത്തിലേക്ക് കുതിച്ചു. 33 റൺസ് നേടിയ ഹർവൻഷ് പങ്കാലിയയാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറർ. ബിഹാറിനായി സൂരജ് കശ്യപ് മൂന്നു വിക്കറ്റ് വീഴ്ത്തിയെങ്കിലും ആറാം വിക്കറ്റിൽ ഒന്നിച്ച രുചിത് അഹിർ (19 പന്തിൽ 21*), സിദ്ധാന്ത് റാണ (18 പന്തിൽ 21) എന്നിവർ ചേർന്നു സൗരാഷ്ട്രയെ വിജയത്തിലെത്തിക്കുകയായിരുന്നു.

∙ ചരിത്രനേട്ടം സ്വന്തമാക്കി വൈഭവ്മത്സരത്തിൽ തോറ്റെങ്കിലും മുഷ്താഖ് അലി ട്രോഫിയിൽ ബിഹാറിനെ നയിക്കാൻ ഇറങ്ങിയ വൈഭവ് സൂര്യവംശി ചരിത്രനേട്ടം സ്വന്തമാക്കി. പുരുഷ ട്വന്റി20 ക്രിക്കറ്റിൽ ഒരു ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോർഡാണ് താരം സ്വന്തമാക്കിയത്. 15 വയസ്സും 232 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ബിഹാറിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. ഇതോടെ ക്രൊയേഷ്യൻ താരം സാക് വുകുസിച്ചിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡ് പഴങ്കഥയായി. 2025 ഓഗസ്റ്റ് 7ന് സൈപ്രസിനെതിരെ ക്രൊയേഷ്യയെ നയിക്കുമ്പോൾ വുകുസിച്ചിന് 17 വയസ്സും 311 ദിവസവുമായിരുന്നു പ്രായം.

ഇന്ത്യൻ ട്വന്റി20 ടീമിലെ സ്ഥിരസാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന വൈഭവ് കഴിഞ്ഞ സീസണിൽ ബിഹാറിന്റെ രഞ്ജി ട്രോഫി ടീമിന്റെ വൈസ് ക്യാപ്റ്റനായും പ്രവർത്തിച്ചിരുന്നു. 2026-27 ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനുമായിരുന്നു താരം. അന്ന് ഇഷാൻ കിഷനായിരുന്നു ടീമിന്റെ നായകൻ. ടൂർണമെന്റിൽ ഈസ്റ്റ് സോൺ കിരീടം നേടുകയും ചെയ്തു. കിഷൻ കളിക്കളത്തിന് പുറത്തായിരുന്ന ചില സെഷനുകളിൽ വൈഭവ് ഈസ്റ്റ് സോണിനെ നയിക്കുകയും ചെയ്തിരുന്നു.

🚨 Toss Update 🚨 Bihar person won the flip and elected to bat archetypal against Saurashtra Vaibhav Sooryavanshi takes complaint by becoming the youngest skipper successful Men's T20 past astatine conscionable 15 👏 Scorecard ▶️ https://t.co/gfZV5ZjIph #SMAT | @mflone_ https://t.co/23RFmME9fA

— BCCI Domestic (@BCCIdomestic) November 14, 2026

ഖത്തറിൽ നവംബർ 19ന് ആരംഭിക്കുന്ന റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീമിൽ ചേരുന്നതിന് മുൻപ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു റൗണ്ട് കൂടി വൈഭവ് കളിച്ചേക്കും.

English Summary:

Vaibhav Suryavanshi made past arsenic the youngest T20 cricket skipper contempt his squad Bihar suffering a decision against Saurashtra successful the Syed Mushtaq Ali Trophy. The 15-year-old prodigy broke a long-standing planetary grounds antecedently held by Croatia's Zac Vukusic.

Read Entire Article