Published: November 13, 2025 09:09 PM IST
1 minute Read
മുംബൈ∙ ചെന്നൈ സൂപ്പർ കിങ്സിന്റെ വിക്കറ്റ് കീപ്പർ സ്ഥാനം എം.എസ്. ധോണി ആർക്കും വിട്ടുകൊടുക്കാൻ സാധ്യതയില്ലെന്ന് ചെന്നൈയുടെ മുൻ താരം സുബ്രഹ്മണ്യം ബദ്രീനാഥ്. രാജസ്ഥാന്റെ റോയൽസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസൺ അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ബദ്രീനാഥിന്റെ പ്രതികരണം. ധോണിയുടെ കരിയറിലെ അവസാനത്തെ ഐപിഎൽ സീസൺ ആകാൻ സാധ്യതയുള്ളതിനാൽ പരമാവധി സമയം ഫീൽഡിൽ തുടരാനായിരിക്കും ധോണിയുടെ തീരുമാനമെന്നും ബദ്രീനാഥ് വ്യക്തമാക്കി.
‘‘ധോണി ഉറപ്പായും ഇംപാക്ട് പ്ലേയറായി കളിക്കില്ല. ധോണി ഇറങ്ങുന്നുണ്ടെങ്കിൽ വിക്കറ്റ് കീപ്പറായിത്തന്നെ കളിക്കും. ഇംപാക്ട് പ്ലേയറായിട്ടാണെങ്കിൽ അവസാന രണ്ടോവറിലേക്ക് ധോണി ബാറ്റിങ്ങിന് ഇറങ്ങേണ്ടിവരും. അദ്ദേഹം അതിനു തയാറാകുമെന്ന് എനിക്കു തോന്നുന്നില്ല. ധോണി സീസണിലെ എല്ലാ മത്സരങ്ങളും കളിക്കുമെന്ന് ഉറപ്പില്ല. ക്യാപ്റ്റൻ സ്ഥാനം വിട്ടുകൊടുത്താലും വിക്കറ്റ് കീപ്പർ സ്ഥാനം ഒഴിയുമെന്നു തോന്നുന്നില്ല.’’
‘‘ധോണി ഗ്രൗണ്ടിൽ കാണുമെന്നാണു പറഞ്ഞിട്ടുള്ളത്. അപ്പോൾ പിന്നെ വിക്കറ്റ് കീപ്പർ സ്ഥാനം സഞ്ജുവിന് കൊടുക്കില്ല. ഇക്കാര്യത്തിൽ തീരുമാനമെടുത്ത ശേഷം ധോണി സഞ്ജുവിനോടു സംസാരിക്കാനാണു സാധ്യത.’’– ബദ്രീനാഥ് വ്യക്തമാക്കി. രവീന്ദ്ര ജഡേജയെ രാജസ്ഥാൻ റോയൽസിനു വിട്ടുകൊടുത്താണ് ചെന്നൈ സൂപ്പർ കിങ്സ് സഞ്ജുവിനെ സ്വന്തമാക്കുന്നത്. സഞ്ജുവിന്റെ ചെന്നൈയിലേക്കുള്ള വരവ് വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
English Summary:








English (US) ·