Published: May 16 , 2025 10:50 AM IST
1 minute Read
ദുബായ് ∙ വിരാട് കോലിയുടെ വിരമിക്കൽ പ്രഖ്യാപനം തന്നെ അദ്ഭുതപ്പെടുത്തിയതായി മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ‘‘ടെസ്റ്റ് ക്രിക്കറ്റിൽ വിരാടിനു രണ്ടോ മൂന്നോ വർഷംകൂടി കളിക്കാമായിരുന്നു. പക്ഷേ, മാനസികമായി വേറൊരു തലത്തിലായിരുന്നു വിരാട്. വിരമിക്കൽ പ്രഖ്യാപനത്തിന് ഒരാഴ്ച മുൻപ് ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു.’’– രവി ശാസ്ത്രി പ്രതികരിച്ചു.
‘‘ക്രിക്കറ്റിനു വേണ്ടതെല്ലാം നൽകിക്കഴിഞ്ഞുവെന്ന നിലപാടാണ് അപ്പോളുണ്ടായിരുന്നത്. അങ്ങനെയുള്ള ഒരാൾക്ക് ഇത്തരമൊരു തീരുമാനമെടുത്ത ശേഷം പിന്നീടു പശ്ചാത്താപമുണ്ടാകില്ലല്ലോ. പരസ്യവിമർശനങ്ങൾ ഒരുപാടു നേരിട്ടയാളാണു വിരാട്. അത്തരം സംഭവങ്ങൾ ഒരാളെ മാനസികമായി തളർത്തും; ശാരീരികമായി അയാളെത്ര ഫിറ്റ്നസുള്ളയാളാണെങ്കിലും...’’– ശാസ്ത്രി പറഞ്ഞു.
ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെ വിരമിക്കലിനു പിന്നാലെയാണ് വിരാട് കോലിയും ടെസ്റ്റ് ഫോർമാറ്റിൽ കളി അവസാനിപ്പിച്ചത്. ബിസിസിഐയ്ക്കായി സൗരവ് ഗാംഗുലി കോലിയുമായി സംസാരിച്ചെങ്കിലും കോലി തീരുമാനം മാറ്റാൻ തയാറായില്ല. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം കോലി ആഗ്രഹിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
English Summary:








English (US) ·