Published: December 11, 2025 09:30 AM IST
1 minute Read
മുംബൈ∙ സംഗീത സംവിധായകൻ പലാശ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയ ശേഷം ആദ്യമായി പൊതുവേദിയിലെത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ഥന. കഴിഞ്ഞ ദിവസം നടന്ന ഒരു ചർച്ചയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനൊപ്പം സ്മൃതിയും പങ്കെടുത്തത്. മറ്റെന്തിനേക്കാളും കൂടുതൽ ക്രിക്കറ്റിനെയാണു താൻ സ്നേഹിച്ചതെന്ന് സ്മൃതി വ്യക്തമാക്കി. ‘‘ജീവിതത്തിൽ ക്രിക്കറ്റിനേക്കാൾ കൂടുതലായി മറ്റൊന്നിനേയും ഞാൻ സ്നേഹിച്ചതായി തോന്നുന്നില്ല. രാജ്യത്തിനായി ബാറ്റു ചെയ്യാൻ ഇറങ്ങുമ്പോൾ വേറൊരു കാര്യവും എന്റെ മനസ്സിൽ ഉണ്ടാകില്ല. ഇന്ത്യയ്ക്കായി കളിക്കുക. ജയിപ്പിക്കുക എന്നു മാത്രമാകും എന്റെ ലക്ഷ്യം.’’– മന്ഥന വ്യക്തമാക്കി.
‘‘ജഴ്സിയിൽ ഇന്ത്യ എന്ന് എഴുതിയിരിക്കുന്നതാണ് ഏറ്റവും വലിയ പ്രചോദനം. ഈ ജഴ്സി ധരിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറ്റിവച്ച് ഗ്രൗണ്ടിലേക്ക് ഇറങ്ങുമെന്നു ഞാന്‍ പറയാറുണ്ട്. കാരണം നിങ്ങൾ കോടിക്കണക്കിന് ആളുകളുടെ പ്രതിനിധിയാണ്. അതിന്റെ ഉത്തരവാദിത്തമുണ്ടാകും. യാതൊരു പാളിച്ചകളുമില്ലാതെ കളിക്കാൻ നിങ്ങൾക്ക് അതു മതിയാകും.’’– സ്മൃതി മന്ഥന വ്യക്തമാക്കി.
ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ സ്മൃതി വൈസ് ക്യാപ്റ്റനായി കളിക്കും. പരമ്പരയിലെ അവസാന മൂന്നു മത്സരങ്ങൾ തിരുവനന്തപുരത്താണു നടക്കേണ്ടത്. ഇന്ത്യയുടെ ഏകദിന ലോകകപ്പ് വിജയത്തിനു പിന്നാലെയാണ് പലാശ് മുച്ചലുമായുള്ള സ്മൃതിയുടെ വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ വിവാഹ ദിവസം രാവിലെ സ്മൃതിയുടെ പിതാവിന് ആരോഗ്യപ്രശ്നങ്ങളുണ്ടായതോടെ ചടങ്ങുകൾ മാറ്റുകയായിരുന്നു.
പുതുക്കിയ തീയതി സംബന്ധിച്ച് ദിവസങ്ങളോളം അനിശ്ചിതത്വം തുടർന്നെങ്കിലും, വിവാഹത്തിൽനിന്നു പിൻമാറുകയാണെന്ന് സ്മൃതിയും പലാശ് മുച്ചലും സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. പിതാവ് ആശുപത്രിയിലായതിനു പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സ്മൃതി സമൂഹമാധ്യമത്തിൽനിന്നു നീക്കിയിരുന്നു.
#SmritiMandhana makes her archetypal nationalist quality aft her matrimony ended — and her words accidental it all.
“I don’t deliberation I emotion thing much than cricket. India’s jersey is my biggest inspiration.
No substance however pugnacious beingness gets, that 1 thought helps maine hide everything.”
English Summary:








English (US) ·